ചെറുതോണി: യൂത്ത് കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി മന്ത്രി റോഷി അഗസ്റ്റിന്‍റെ ചെറുതോണി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കൊച്ചി ധനുഷ്കോടി ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറവരെയുള്ള വനമേഖലയിലെ റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങിയിട്ടും സർക്കാർ വേണ്ടവിധം ഇടപെടുന്നില്ലെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ചിനിടെ നേരിയ സംഘർഷമുണ്ടായി.
മുഖ്യമന്ത്രിക്കെതിരേയും റോഷി അഗസ്റ്റിനെതിരേയും പോലീസിനെതിരേയും പ്രകോപനകരമായ മുദ്രാവാക്യങ്ങൾ മുഴക്കി സെൻട്രൽ ജങ്ഷനിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ മന്ത്രിയുടെ ഓഫീസിന് 50 മീറ്റർ മുമ്പ് പോലീസ് തടഞ്ഞതിനെത്തുടർന്നാണ് പ്രവർത്തകരും പോലീസുമായി സംഘർഷമുണ്ടായത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവക്യം വിളിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
പ്രതിഷേധ പരിപാടി മുൻ ഡിസിസി പ്രസിഡൻ്റ് റോയ് കെ.പൗലോസ് ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ കനകൻ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ, നേതാക്കളായ സോയിമോൻ സണ്ണി, ടോണി, ഡിക്ലാർക്ക് സെബാസ്റ്റ്യൻ, എം.എ. അൻസാരി കോൺഗ്രസ് നേതാക്കളായ അഡ്വ. അനീഷ് ജോർജ്, ജോയ് വർഗീസ്, ടോമി പാലക്കീൽ, മാർട്ടിൻ വള്ളാടി, എ.പി. ഉസ്മാൻ, സി.പി. സലിം, ബിനോയ് വർക്കി തുടങ്ങിയവർ സംസാരിച്ചു.
Published: 30 Sept 2025, 06:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented