മാനന്തവാടി: രാഷ്ട്രീയ സ്വയംസേവസംഘം (ആർഎസ്എസ്) മാനന്തവാടി മണ്ഡലം വിജയദശമി സാംഘിക്ക് നടത്തി. ആർഎസ്എസ് പനമരം ഖണ്ഡ് സംഘചാലക് വി.കെ. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സമാജത്തിന്റെ പരിവർത്തനമാണ് രാഷ്ട്രത്തിന്റെ ചാലകശക്തിയെന്ന് അദ്ദേഹം പറഞ്ഞു. അധർമത്തെ ഉന്മൂലനം ചെയ്ത് ധർമത്തെ പ്രതിഷ്ഠിച്ച ദിവസമാണ് വിജയദശമി. ഈ ദിനത്തിൽ രൂപംകൊണ്ട സംഘം ഇന്ന് നൂറാം വാർഷികം ആഘോഷിക്കുകയാണ്. പരിശ്രമത്തിലൂടെ മാത്രമേ ആത്യന്തിക വിജയം കൈവരിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രണവം യോഗ വിദ്യാപീഠം യോഗാചാര്യൻ പ്രവീൺ ടി.രാജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി മണ്ഡൽ കാര്യവാഹ് എം.വി. പ്രഭാകരൻ, മനോജ് പിലാക്കാവ് എന്നിവർ സംസാരിച്ചു. മാനന്തവാടി അമൃത വിദ്യാലയത്തിലായിരുന്നു പരിപാടി.

To advertise here,