വടകര: കൂത്തുപറമ്പ് എംഎൽഎയും ആർജെഡി ദേശീയസമിതി അംഗവുമായ കെ.പി. മോഹനനെ കൈയേറ്റംചെയ്തതിൽ ആർജെഡി ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം ജനാധിപത്യകേരളത്തിന് അപമാനകരമാണെന്നും അപലപനീയമാണെന്നും ആർജെഡി കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. സമൂഹത്തിൽ മാന്യമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകർക്കും ജനപ്രതിനിധിക്കുമെതിരേ നടക്കുന്ന ഇത്തരം പ്രവൃത്തികളിൽനിന്ന് സമൂഹദ്രോഹികൾ പിൻതിരിയണമെന്നും ഇവർക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.
Published: 03 Oct 2025, 03:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented