വിശ്രമവും സമാധാനവും ആഗ്രഹിക്കുന്ന ജീവിതസായാഹ്നത്തിൽ പലപ്പോഴും മാനസിക സമ്മർദം വില്ലനായി എത്താറുണ്ട്. ശാരീരികാരോഗ്യംപോലെ മാനസികാരോഗ്യവും പ്രധാനമായി കാണേണ്ട സമയമാണിത്. ഇക്കാരണത്താൽ ഈ വിഷയം ഏറെ പ്രാധാന്യമർഹിക്കുന്നു.
കാരണങ്ങൾ പലത്
ശാരീരികമായ അവശതകൾ, ഒറ്റപ്പെടൽ, പ്രിയപ്പെട്ടവരുടെ വേർപാട്, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെല്ലാം വാർധക്യത്തിൽ മാനസികസമ്മർദത്തിന് കാരണമാകാറുണ്ട്. ജോലിയിൽനിന്ന് വിരമിക്കുന്നതോടെ ഉണ്ടാകുന്ന ശൂന്യതാബോധം പലരെയും വിഷാദത്തിലേക്കുനയിക്കാം.
ആരോഗ്യത്തെ ബാധിക്കുമ്പോൾ
പ്രായാധിക്യം മൂലമുള്ള ശാരീരിക മാറ്റങ്ങൾക്കൊപ്പം മാനസിക സമ്മർദം കൂടി ചേരുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
- ഹൃദ്രോഗസാധ്യത
- പ്രതിരോധശേഷി കുറയുന്നു
- ഉറക്കമില്ലായ്മയും ദഹനപ്രശ്നങ്ങളും
- ഓർമ്മക്കുറവ്
കൗൺസലിങ്
- സമ്മർദങ്ങളെ നേരിടാൻ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് പ്രൊഫഷണൽ കൗൺസലിങ്. മനസ്സ് തുറന്ന് സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നൽ തന്നെ മുതിർന്നവരിൽ വലിയ മാറ്റമുണ്ടാക്കും
- സങ്കടങ്ങളും ആകുലതകളും മക്കളോടോ ബന്ധുക്കളോടോ പങ്കുവെക്കാൻ പലരും മടിക്കാറുണ്ട്. ഒരു കൗൺസലർക്ക് മുന്നിൽ മനസ്സുതുറക്കാൻ സാധിക്കുന്നത് വലിയൊരു ആശ്വാസമാകും
- പ്രമേഹം, സന്ധിവാതം പോലുള്ള ദീർഘകാലരോഗങ്ങൾ ബാധിക്കുമ്പോൾ മനസ്സ് തളരുന്നത് സ്വാഭാവികമാണ്. രോഗാവസ്ഥയെ അംഗീകരിക്കാനും ചികിത്സയോട് സഹകരിക്കാനും കൗൺസലിങ് അവരെ പ്രാപ്തരാക്കുന്നു.
- കോഗ്നിറ്റീവ് സ്റ്റിമുലേഷൻ: കൗൺസലിങ് സെഷനുകളിലെ സംഭാഷണങ്ങൾ മുതിർന്നവരുടെ ചിന്താശേഷിയെ ഉത്തേജിപ്പിക്കുന്നു. ഇത് ഡിമെൻഷ്യ, അൽസ്ഹൈമേഴ്സ് തുടങ്ങിയ അവസ്ഥകളിലേക്ക് നീങ്ങുന്നതിന്റെ വേഗം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
ചിലതുകൂടി ശ്രദ്ധിക്കാം
- വീട്ടിലെ മുതിർന്നവർ പെട്ടെന്ന് നിശ്ശബ്ദരാകുകയോ, ഭക്ഷണത്തോടും വിനോദത്തോടും താത്‌പര്യം കുറയുകയോ ചെയ്താൽ അത് സമ്മർദത്തിന്റെ ലക്ഷണമാകാം
- വാർധക്യസഹജമായ സമ്മർദങ്ങളെ കേവലം പ്രായത്തിന്റെ പ്രശ്നമായിക്കണ്ട് തള്ളിക്കളയരുത്. കൃത്യമായ സമയത്ത് നൽകുന്ന മാനസികപിന്തുണയും കൗൺസലിങ്ങും അവരുടെ ജീവിതം കൂടുതൽ സന്തോഷകരമാക്കും.
കൊച്ചി പ്രയത്നയിൽ റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് ആൻഡ് എ.ബി.എ. തെറാപ്പിസ്റ്റ് ആണ് ലേഖിക
Content Highlights: Is Your Elderly Parent Withdrawn? How to Spot Signs of Depression
Published: 03 May 2026, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented