കോട്ടയം: വെറുതേ പാട്ടും വെച്ച് തുള്ളിയാൽ സൂംബയാകുമോ? ഇല്ലെന്നാണ് ഇതിനുള്ള സൂംബ ഇൻസ്ട്രക്ടർ നെറ്റ് വർക്കിന്റെ (ഇസഡ്ഐഎൻ) മറുപടി. രജിസ്റ്റേഡ് ഇൻസ്ട്രക്ടറുടെ മാർഗനിർദേശത്തിൽ അല്ലാതെയുള്ള അനുകരണങ്ങൾ ഗുണത്തിനുപകരം ശരീരത്തിന് ദോഷവുമുണ്ടാക്കും.
സൂംബ ഫിറ്റ്നസ് എൽഎൽസി എന്ന ഏജൻസിയാണ് ഇതിന്റെ ലൈസൻസി. പരിശീലകരാകാൻ രണ്ടുദിവസം നേരിട്ട് പരിശീലനം നൽകും. പിന്നെ സിൻപ്ലേ ആപ്പ് വഴി തുടർവിവരം നൽകും. ബി1, ബി2, ബി3, സ്പെഷ്യലൈസേഷൻ എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെ മുന്നോട്ടു പോകും. പരിശീലനം കഴിയുന്നവർക്ക് ചിട്ടപ്പെടുത്തിയ ചുവടുകൾ, സംഗീതം എന്നിവ ആപ്പ് വഴി നൽകും.
കുട്ടികൾക്കുള്ളത്, സന്ധികൾക്ക് ആയാസം കുറയ്ക്കാൻ വെള്ളത്തിൽ ചെയ്യാവുന്നത് എന്നിങ്ങനെ 12 രൂപത്തിൽ വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ 270 പേരാണ് അംഗീകാരമുള്ള പരിശീലകർ.
1990-ലാണ് ഈ നൃത്ത-വ്യായാമമുറ ലോകം അറിയുന്നത്. കൊളംബിയൻ ഡാൻസർ ബെറ്റോ പെരേസാണ് ഇത് വികസിപ്പിച്ചത്.
സൽസ, കുമ്പ്യ, മെരംഗ്യൂ, റെഗറ്റൻ എന്നിവയാണ് അടിസ്ഥാന താളങ്ങൾ. സാംബാ, ഹിപ്പ്‌ഹോപ്പ്, ഇലക്‌ട്രിക്, പോപ്പ്, ഭാംഗ്ര തുടങ്ങി ഒട്ടേറെ സംഗീത-താള രൂപങ്ങൾ ഇതിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. ഭാംഗ്ര മാത്രമാണ് ഇന്ത്യൻ.
പരിശീലനം
സൂംബ ഇൻസ്ട്രക്ടേഴ്സ് നെറ്റ്‌വർക്ക് ചുമതലക്കാരായ പരിശീലനകേന്ദ്രത്തിലാണ് പഠിക്കേണ്ടതെന്ന് സീനിയർ പരിശീലകനായ നവീൻ നന്ദൻ പറഞ്ഞു. മൂന്നു ഘട്ടമായാണ് ഇതിന്റെ തുടക്കം. പേശികളെയും അവയവങ്ങളെയും ഒരുക്കാനുള്ള വാംഅപ്പ് ആണ് ഒന്നാമത്തേത്. രണ്ടാംഘട്ടം വർക്ക്‌ഔട്ടും മൂന്നാം ഘട്ടം ശരീരം തണുപ്പിക്കാനുള്ള കൂൾ ഡൗണുമാണ്. ചിട്ടപ്രകാരമല്ലാതെ ചെയ്യുന്നത് ശരീരത്തിൽ പരിക്കിന് കാരണമാകാം. ശാരീരിക പ്രത്യേകതകൾ ചോദിച്ചറിഞ്ഞ ശേഷമാണ് എത്ര സമയം പരിശീലിക്കണമെന്ന് പരിശീലകൻ തീരുമാനിക്കുക.
Content Highlights: Understanding the Structured Training Program for Zumba
Published: 01 Jul 2025, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented