വണ്ടൂര്‍(മലപ്പുറം): കലാലയത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സൂംബ നൃത്തം ചവിട്ടി ജില്ലാ പഞ്ചായത്തംഗം ആലിപ്പറ്റ ജമീല താരമായി. വണ്ടൂര്‍ സഹ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംഘടിപ്പിച്ച സുംബാ നൃത്ത പരിശീലനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജമീല. പരിശീലക സ്മൃതി അനൂപ് സംഗീതത്തിനു ചുവടുകള്‍വെച്ചതോടെ കോളേജങ്കണത്തില്‍ സൂംബ താളം മുറുകി. ഇതോടെ ആലിപ്പറ്റ ജമീലയും കുട്ടികള്‍ക്കിടയിലേക്ക് നടന്ന് പരിശീലനത്തിന്റെ ഭാഗമായി ആവേശവൈബൊരുക്കി.

To advertise here,

പ്രിന്‍സിപ്പല്‍ ഡോ. എം.എ. സര്‍ഫറാസ് നവാസ് അധ്യക്ഷതവഹിച്ച പരിപാടിയില്‍ ജിജിവിഎച്ച്എസ് പ്രിന്‍സിപ്പല്‍ എം. ഐശ്വര്യ മുഖ്യാതിഥിയായി. കോളേജ് സെക്രട്ടറി ഷരീഫ് തുറക്കല്‍, ഡയറക്ടര്‍ കെ.ടി. അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.