ശരീരഭാരം അമിതമായി കൂടുന്നതോ തീരെ കുറയുന്നതോ സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രത്യുൽപാദനക്ഷമതയെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും ആളുകൾ ബോധവാന്മാരല്ല. പ്രത്യുൽപാദന ആരോഗ്യത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ് ആരോഗ്യകരമായ ശരീരഭാരം. സ്ത്രീകളിൽ ശരീരഭാരം കുറയുന്നതും കൂടുന്നതുമായ അവസ്ഥകൾ അണ്ഡോത്പാദനത്തിന് ആവശ്യമായ ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിയേക്കും. ഈ പ്രശ്നം അമിതഭാരംമുള്ളവരിൽ ഇരട്ടിയാണ്.
വന്ധ്യതാ ചികിത്സ തേടുന്ന സ്ത്രീകളിൽ ഏകദേശം 75% പേരും ഒന്നുകിൽ ശരീരഭാരം കുറവുള്ളവരോ അല്ലെങ്കിൽ അമിതവണ്ണമുള്ളവരോ ആണെന്നാണ് ഒരു സമീപകാല പഠനം റിപ്പോർട്ട് ചെയ്യുന്നത്. പുരുഷന്മാരുടെ കാര്യവും വ്യത്യസ്തമല്ല. പുരുഷന്മാർക്കിടയിലെ വന്ധ്യതയുടെ ഒരു പ്രധാന കാരണമായി ഇന്ന് ചൂണ്ടിക്കാണിക്കുന്നത് അമിതവണ്ണമാണ്. ടെസ്റ്റോസ്റ്റിറോണിന്റെ അളവുമായി ബീജത്തിന്റെ ഗുണനിലവാരക്കുറവും വന്ധ്യതയ്ക്ക് കാരണമാകും. അമിതഭാരം മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ബീജോത്പാദനത്തെയും പ്രത്യുൽപാദനത്തേയും ബാധിക്കും.
എന്നാൽ, ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ നമുക്ക് മറികടക്കാനാകും. സമീകൃതാഹാരവും, ആഴ്ചയിൽ അഞ്ച് ദിവസമുള്ള നടത്തം, രണ്ട് ദിവസത്തെ റെസിസ്റ്റൻസ് ട്രെയിനിങ് എന്നിവ ഹോർമോൺ സന്തുലിതാവസ്ഥയെ സഹായിക്കും. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനും ശ്രമിക്കരുത്. അതിന് പകരം, ക്രമേണ കൃത്യമായ സമീപനത്തോടെ പ്രത്യുൽപാദന ആരോഗ്യം വീണ്ടെടുക്കാനാകും.
Content Highlights: The Impact of Weight on Fertility: A Comprehensive Guide for Men and Women
Published: 08 May 2025, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented