ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ സി. രോഗ പ്രതിരോധശേഷി മുതല്‍ ചര്‍മത്തിന്റെ ആരോഗ്യത്തിന് വരെ പ്രധാനപ്പെട്ടൊരു വിറ്റാമിനാണിത്. ശരീരത്തില്‍ വിറ്റാമിന്‍ സി കുറയുന്നത് പല പ്രശ്‌നങ്ങളും വരുത്തിവെയ്ക്കും. നെല്ലിക്ക,  നാരങ്ങ,  ഓറഞ്ച്, കിവി, പപ്പായ, സ്‌ട്രോബെറി, ബ്രോക്കോളി, ബെല്‍ പെപ്പര്‍, തക്കാളി, പേരയ്ക്ക, ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ വിറ്റാമിന്‍ സിയുടെ മികച്ച കലവറയാണ്.

To advertise here,

എല്ലുകളുടെ ആരോഗ്യത്തിനും വിറ്റാമിന്‍ സി പ്രധാനപ്പെട്ട ഘടകമാണ്. അതിനാല്‍ തന്നെ വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടുത്താം. ഇതുമൂലം ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

വിറ്റാമിന്‍ സി കുറഞ്ഞാല്‍ സന്ധിവേദനയും മുട്ടുവേദനയും വരുന്നതിന് കാരണമാകും. കൂടാതെ  പല്ലുകളുടേയും ആരോഗ്യത്തെയും ബാധിക്കാം.  പല്ലുകള്‍ക്ക് കേട് വരിക,  മുറിവുകള്‍ ഉണങ്ങാന്‍ താമസിക്കുക എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങളുമുണ്ടാകും.

വിറ്റാമിന്‍ സിയുടെ കുറവ് മൂലം കണ്ണുകളുടെ ആരോഗ്യത്തെയും ബാധിക്കാം. അതുപോലെ  വിറ്റാമിന്‍ സിയുടെ കുറവ് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചര്‍മ്മത്തില്‍ കാണുന്ന ചെറിയ കുരുക്കള്‍,  തിണര്‍പ്പ്, വരള്‍ച്ച എന്നിവയുമൊക്കെ വിറ്റാമിന്‍ സിയുടെ കുറവ് മൂലമുണ്ടാകാം. വിറ്റാമിന്‍ സിയുടെ കുറവ് മൂലം തലമുടി വരണ്ടതാകാനും സാധ്യതയുണ്ട്. 

വിറ്റാമിന്‍ സിയുടെ കുറഞ്ഞാല്‍ രോഗ പ്രതിരോധശേഷി കുറയും. ജലദോഷം, പനി തുടങ്ങിയ സീസണല്‍ അണുബാധകള്‍ ബാധിക്കാനും കാരണമാകും.

വിറ്റാമിന്‍ സി ഇരുമ്പ് ആഗിരണം ചെയ്യാന്‍ ആവശ്യമുള്ളതിനാല്‍ ഇവയുടെ കുറവ് വിളര്‍ച്ച വരുത്തിവെയ്ക്കും. ഇതുമൂലം അമിത ക്ഷീണം, തളര്‍ച്ച, അലസത, ഉന്മേഷ കുറവ്, കൂടാതെ വിശപ്പ്, ശരീരഭാരം കുറയുക തുടങ്ങിയവയ്ക്ക് കാരണമാകും. ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ തേടുക.