തൈറോയ്ഡ് പ്രശ്നങ്ങൾ സ്ത്രീകളിലെ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ന്യൂട്രീഷണിസ്റ്റ് ലവ്നീത് ബത്ര. തൈറോയ്ഡ് ഗ്രന്ഥി വേണ്ടത്ര പ്രവർത്തിക്കാതിരിക്കുന്ന അവസ്ഥയായ ഹൈപ്പോതൈറോയിഡിസം, തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവർത്തിക്കുന്ന അവസ്ഥയായ ഹൈപ്പർതൈറോയിഡിസം എന്നിവ വന്ധ്യതയ്ക്ക് കാരണമായേക്കാമെന്നാണ് ഇവർ പറയുന്നത്.
തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമെങ്കിലും അവ എപ്പോഴും വന്ധ്യതയുടെ പ്രധാന കാരണമാവണമെന്നില്ല. ആരോഗ്യകരമായ ഭക്ഷണം, ആവശ്യത്തിന് വെള്ളം കുടിക്കുക, വ്യായാമം എന്നിവ പ്രത്യുത്പാദനശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.
സബ്ക്ലിനിക്കൽ ഹൈപ്പോതൈറോയിഡിസം പോലുള്ള പ്രശ്നങ്ങൾക്ക് പോലും അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്താൻ കഴിയുമെന്ന് പല സ്ത്രീകൾക്കും അറിയില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ലവനീത് പറയുന്നു. ആർത്തവം കൃത്യമാണെന്ന് തോന്നുമ്പോഴും പ്രത്യുത്പാദന ഹോർമോണുകളുടെ പ്രവർത്തനം ശരിയാകണമെന്നില്ല.
ക്ഷീണം, ശരീരഭാരം കൂടുക, മുടി കൊഴിച്ചിൽ തുടങ്ങിയ സാധാരണമായ ലക്ഷണങ്ങളൊന്നും ഇല്ലാതെയായിരിക്കാം ഇതു സംഭവിക്കുന്നത്. അതിനാലാണ് ഈ പ്രശ്നം പലപ്പോഴും കണ്ടെത്താതെ പോകുന്നത്. അതിനാൽ, ഗർഭം ധരിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾ ടിഎസ്എച്ചിനു പുറമെ ടി 3, ടി 4, ടിപിഒ ആന്റിബോഡീസ് എന്നീ പരിശോധനകൾ കൂടെ നടത്തണമെന്നും ഇവർ കൂട്ടിച്ചേർത്തു.
Content Highlights: Thyroid Issues and Female Infertility: A Nutritionist's Perspective
Published: 18 May 2025, 04:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented