കഴുത്തിന്റെ മുന്‍വശത്തുള്ള ഒരു ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അന്തര്‍സ്രാവി ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍, ഊര്‍ജനിലകള്‍, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ എന്നിവ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വലിപ്പത്തില്‍ ചെറുതാണെങ്കിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് തൈറോയ്ഡിന്റെ തകരാറുകള്‍ കാരണമാണ്.
ഇപ്പോഴിതാ, ഭക്ഷണങ്ങളിലെ ചില സംയുക്തങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദഗതിയിലാക്കുകയോ ഹോർമോൺ ആഗിരണം ചെയ്യുന്നത് തടയുകയോ ചെയ്തേക്കാമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സമീകൃതാഹാരം പ്രധാനമാണെങ്കിലും, മരുന്നുകളും ഉപാപചയ പ്രവർത്തനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് കാര്യമായ മാറ്റമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വൈറ്റ് ബ്രെഡ്
തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവരെ സംബന്ധിച്ച് അത്ര നല്ല ഭക്ഷണമല്ല വൈറ്റ് ബ്രെഡ്. ശുദ്ധീകരിച്ച മാവിൽ നിന്നുണ്ടാക്കുന്ന ഈ ഭക്ഷണത്തിൽ നാരുകളും പോഷകങ്ങളും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
പൊട്ടറ്റോ ചിപ്‌സ്
മിക്കവരുടേയും പ്രിയപ്പെട്ട ലഘുഭക്ഷണമാണ് പൊട്ടറ്റോ ചിപ്സ്. ഇവയിൽ ഉപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ടാകാം. കൂടാതെ, ട്രാൻസ് ഫാറ്റും എണ്ണയുടെ അളവും കൂടുതലായിരിക്കും. ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തൈറോയ്ഡിന് ആവശ്യമായ അയഡിനെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഈ കൊഴുപ്പുകൾ തടസ്സപ്പെടുത്തും.
നിലക്കടല
നിലക്കടലയിൽ പ്രോട്ടീൻ ധാരാളമായിട്ടുണ്ടെങ്കിലും ഇവയിൽ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്ന goitrogen അടങ്ങിയിട്ടുണ്ട്. തൈറോയ്ഡിനുള്ള മരുന്ന് കഴിക്കുന്ന ഒരാൾക്ക്, ഇത് ഗ്രന്ഥിയുടെ കാര്യക്ഷമതയെ വീണ്ടും കുറയ്ക്കാൻ കാരണമാകും.
വല്ലപ്പോഴും ചെറയി അളവിൽ നിലക്കടല കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ദിവസവും പീനട്ട് ബട്ടറോ വറുത്ത നിലക്കടലയോ കഴിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് തൈറോയ്ഡ് ഗ്രന്ഥിക്ക് ശരിയായ രീതിയിൽ അയഡിൻ ആഗിരണം ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തിയേക്കാം.
ക്രൂസിഫറസ് പച്ചക്കറികൾ
കാബേജ്, ബ്രൊക്കോളി, കോളിഫ്ലവർ പോലുള്ള ക്രൂസിഫറസ് പച്ചക്കറികൾ പോഷകസമ്പുഷ്ടമാണെങ്കിലും വലിയ അളവിൽ കഴിക്കുന്നത് തൈറോയ്ഡ് രോഗികളെ സംബന്ധിച്ച് നല്ലതല്ല. ഇവയിൽ അടങ്ങിയിട്ടുള്ള തയോസയനേറ്റുകൾ ഹോർമോൺ അസന്തുലിതാവസ്ഥയ്‌ക്കോ ഗ്രന്ഥിവീക്കത്തിനോ കാരണമായേക്കാം.
കോഫി
കോഫിക്ക് തൈറോയ്ഡ് ഹോർമോണുകളുടെ ആഗിരണത്തെ തടസ്സപ്പെടുത്താൻ കഴിയും. തൈറോയ്ഡ് മരുന്ന് കഴിച്ചതിന് ശേഷം ഉടൻ കാപ്പി കുടിക്കുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് നേരത്തെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. കൂടാതെ, സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുന്നതിന് കഫീൻ കാരണമാകും. അതിനാൽ, കോഫി കുടിക്കുന്നുണ്ടെങ്കിൽ അത് തൈറോയ്ഡിനുള്ള മരുന്ന് കഴിച്ച് 30-45 മിനിറ്റെങ്കിലും കഴിഞ്ഞതിന് ശേഷമാണെന്ന് ഉറപ്പുവരുത്താം.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Learn which foods can negatively impact your thyroid function and hormone balance. Discover dietary changes to support your thyroid health. Click to find out more!
Published: 07 Nov 2025, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented