വണ്ണം കുറയ്ക്കാൻ ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവ ചിട്ടയോടെ കൊണ്ടുപോയാൽ മാത്രം പോരാ, ആ ശീലം സ്ഥായിയായി മുന്നോട്ടു കൊണ്ടുപോകാനും കഴിയണം. അത്തരത്തിൽ വണ്ണം കുറച്ചതിനെക്കുറിച്ച് എക്സിലൂടെ പങ്കുവെക്കുകയാണ് യഷ് വർധൻ എന്ന ഡോക്ടർ. ഒരു വർഷത്തിനിടെ ഇരുപത്തിരണ്ടു കിലോയാണ് താൻ കുറച്ചതെന്ന് യഷ് പറയുന്നു. 

To advertise here,

വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങൾക്കായി ഒഴിവു സമയങ്ങളോ, വൈകുന്നേരങ്ങളോ യഷിന് മാറ്റിവെക്കാനുണ്ടായിരുന്നില്ല. തിരക്കിട്ട ജോലിക്കും സമ്മർദങ്ങൾക്കും ഇടയിൽ കഠിന പരിശ്രമത്തിലൂടെയാണ് താൻ വണ്ണം കുറച്ചതെന്ന് യഷ് പറയുന്നു. വേഗത്തിൽ വണ്ണം കുറയ്ക്കുകയല്ല, മറിച്ച് പതുക്കെ സ്ഥായിയായ രീതിയിൽ വണ്ണം കുറയ്ക്കുകയായിരുന്നു താനെന്നും യഷ് പറയുന്നുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ദിവസവും പതിനഞ്ചും പതിനാറും മണിക്കൂറുകൾ പഠനത്തിനായി മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. ഉത്കണ്ഠയും സമ്മർദവും മുൂലം ചെറിയ നിമിഷങ്ങൾപോലും ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് ശാരീരികാരോഗ്യം നോക്കാൻ സമയം കിട്ടിയിരുന്നില്ലെന്നും പഠനത്തെ തടസ്സപ്പെടുത്താത്ത രീതിയിൽ മനസ്സും ശരീരവും കാക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും യഷ് പറയുന്നു. ആദ്യമൊക്കെ ഫിറ്റനസ് ഉപദേശം നൽകാനും മറ്റും പലരും എത്തിയിരുന്നു. എന്നാൽ താൻ ആഗ്രഹിക്കുന്നതുപോലൊരു ഫിറ്റ്നസ് ഉപദേശകനെ കിട്ടിയിരുന്നില്ലെന്നും ഒടുവിൽ സ്വയം അത്തരത്തിലൊരാളായി മാറുകയായിരുന്നുവെന്നും യഷ് പറയുന്നുണ്ട്.

ഭക്ഷണകാര്യത്തിൽ അങ്ങേയറ്റം ചിട്ടയാണ് യഷ് പുലർത്തുന്നത്. പഴങ്ങളും റോസ്റ്റ് ചെയ്ത പനീറും പാലുമൊക്കെയാണ് പ്രാതലിന് കഴിക്കുന്നത്. ഉച്ചഭക്ഷണമായി പനീറും പച്ചക്കറികളും യോഗർട്ടും കഴിക്കും. രാത്രിയിൽ ഖിച്ടിയും യോഗർട്ടുമാണ് കഴിക്കുന്നതെന്നും യഷ് പറയുന്നു.

ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
  • ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
  •  
  •  
  •