നിലവാരമില്ലെന്നു കണ്ടെത്തിയതിനേത്തുടർന്ന് സൺ ഫാർമയുടെ ഐ ഡ്രോപ്പുകൾ ഇന്ത്യയിൽ പിൻവലിച്ചു. ഇതുസംബന്ധിച്ച് സൺ ഫാർമ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ലിമിറ്റഡ് ജൂലൈ 17-ന് വിതരണക്കാർക്ക് നൽകിയ രഹസ്യ കത്തിന്റെ പകർപ്പ് ലഭിച്ചുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
Depopred2ML, Brinolar (BKC FREE), Brinzotim Eye Drops 5ML BKC FREE, Lotepred-5ML, Lotepred 1% Eye Drops SML, Lotepred LS 0.2%E/D5ML, Lotepred T, Nepalact OD Eye Drops 3ML, Nepalact-Z, Toba-F & Nepalact E/D 5ML തുടങ്ങിയ ഐഡ്രോപ്പുകളുടെ വിതരണം അവസാനിപ്പിക്കാനും വിപണിയിൽനിന്നു പിൻവലിക്കാനുമാണ് സൺ ഫാർമ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ലിമിറ്റഡ് കത്തയച്ചിരിക്കുന്നത്.
മേൽപ്പറഞ്ഞ ഉത്പന്നങ്ങളുടെ സ്റ്റോക്കുകൾ തിരിച്ചയക്കാനും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് സൺ ഫാർമ വക്താവ് എഎൻഐയോടു പറഞ്ഞു. ഈ ഉത്പ്പന്നങ്ങൾ വീണ്ടും ലഭ്യമാക്കാൻ സൺഫാർമ പ്രവർത്തിക്കുന്നുണ്ടെന്നും അതുവഴി രോഗികൾക്ക് ചികിത്സ തടസ്സപ്പെടാതിരിക്കുമെന്നും വക്താവ് പറഞ്ഞു.
നേത്ര ശസ്ത്രക്രിയയിൽനിന്ന് സുഖം പ്രാപിക്കുന്ന രോഗികൾക്കോ ഗ്ലോക്കോമ, അണുബാധ, അലർജി, കണ്ണ് വീക്കം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾ കൈകാര്യം ചെയ്യുന്നവർക്കോ ആണ് ഇത്തരം ഐഡ്രോപ്പുകൾ പൊതുവെ നിർദേശിക്കുക. നിർമ്മാണ കേന്ദ്രത്തിൽ മലിനീകരണം സംശയിക്കപ്പെടുന്നതുപോലും രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാകും. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉപയോഗം ഉടനടി നിർത്തുന്നതിനൊപ്പം നേത്രവിദഗ്ധനെ കണ്ട് തുടർചികിത്സ തേടണമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
Content Highlights: Sun Pharma has initiated a recall of multiple eye drop products., The recall follows concerns regarding product quality standards., Affected products include brands like Brinzotim, Lotepred, and Nepalact., Patients are advised to stop using these products and consult an ophthalmologist
Published: 02 Aug 2026, 04:20 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented