ഹൃദ്രോ​ഗം, പക്ഷാഘാതം തുടങ്ങിയ പല രോ​ഗങ്ങൾക്കും പിന്നിൽ ഹൈപ്പർടെൻഷന് വലിയ പങ്കാണുള്ളത്. ഉയർന്ന രക്തസമ്മർദം മുതിർന്നവരെ മാത്രം ബാധിക്കുന്ന വിഷയമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ കുട്ടികളേയും ഹൈപ്പർടെൻഷൻ ബാധിക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

To advertise here,

സിസ്റ്റോളിക് ബ്ലഡ് പ്രഷർ 140-നും ഡയസ്റ്റോളിക് ബ്ലഡ് പ്രഷർ 90-നും മുകളിൽ പോകുന്നതാണ് ഹൈപ്പർടെൻഷൻ ആയി കണക്കാക്കുന്നത്. അമിതവണ്ണക്കാരായ കുട്ടികളേയും കൗമാരക്കാരേയുമാണ് ഹൈപ്പർടെൻഷൻ കൂടുതലായി ബാധിക്കുന്നതെന്നും പഠനത്തിൽ പറയുന്നുണ്ട്. അമിതവണ്ണം കുറയ്ക്കാനുള്ള മാർ​ഗങ്ങൾ സ്വീകരിച്ച് ഹൈപ്പർടെൻഷനും മറ്റ് അനുബന്ധരാേ​ഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കണമെന്നാണ് ​ഗവേഷകർ പറയുന്നത്. 

വരുന്ന മേയിൽ വെനീസിൽ വച്ചുനടക്കുന്ന യൂറോപ്യൻ കോൺ​ഗ്രസിൽ ​ഗവേഷണം അവതരിപ്പിക്കും. സ്വീഡനിൽ നിന്നുള്ള പോപ്പുലേഷൻ സ്റ്റഡിയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. കുട്ടിക്കാലത്തുതന്നെ ആരോ​ഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും സ്വീകരിക്കുകവഴി പിൽക്കാലത്തുണ്ടാകുന്ന രക്തസമ്മർ​ദത്തെ പ്രതിരോധിക്കാനാവുമെന്നും ​ഗവേഷകർ പറയുന്നു. സ്വീഡനിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ.

1948-നും 1968-നും ഇടയിൽ ജനിച്ച 1,683 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് ​ഗവേഷകർ പഠനം നടത്തിയത്. ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിയുന്നത് വീക്കമുണ്ടാകുന്നതിനും രക്തക്കുഴലുകളുടെ പാളികളുടെ പ്രവർത്തനം തകരാറിലാകുവാനും കാരണമാകും. അടിവയറിലും അരക്കെട്ടിനു ചുറ്റും അടിയുന്ന കൊഴുപ്പ് മുതിർന്നവരിൽ ഹൈപ്പർടെൻഷന് കരണമാകുന്ന പ്രധാനഘടകങ്ങളാണ്. 

അതേസമയം ഡയറ്റ്, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയവ ഹൈപ്പർടെൻഷൻ നിർണയിക്കുന്നതിൽ പ്രധാനമാണെന്നും അവവേണ്ടവിധം പഠനത്തിൽ ചർച്ചചെയ്തിലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. 

ലോകാരോ​ഗ്യസംഘടനയുടെ നിർദേശപ്രകാരം ഹൈപ്പർടെൻഷൻ പ്രതിരോധിക്കാനുള്ള വഴികൾ

പ്രോട്ടോക്കോൾ

അനിയന്ത്രിതമായ രക്തസമ്മർദനില കൈകാര്യം ചെയ്യാൻ മരുന്നിന്റെ കാര്യത്തിൽ, ഡോസ് ഉൾപ്പെടെയുള്ളവയിൽ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കുക. 

മരുന്നുവിതരണം

അമിതവിലയില്ലാത്ത മരുന്നുകൾ സ്ഥിരമായും തടസ്സമില്ലാതെയും ലഭ്യമാക്കുക എന്നത് ഹൈപ്പർടെൻഷൻ ചികിത്സയിൽ‌ പ്രധാനമാണ്. നിലവിൽ ഹൈപ്പർടെൻഷൻ മരുന്നുകളുടെ വിലയുടെ കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ പത്തിരട്ടിയോളം വ്യത്യാസമുണ്ട്. 

ടീമായ പ്രവർത്തനം

ഡോക്ടറുടെ നിർദേശങ്ങൾക്കും പ്രോട്ടോക്കോളിനും അനുസരിച്ച് രക്തസമ്മർദത്തിന്റെ മരുന്നുകൾ ക്രമീകരിക്കാൻ ഒരു ടീം ഉണ്ടാകുന്നത് രോ​ഗിയുടെ നില മെച്ചപ്പെടുത്തും. 

രോ​ഗിയിൽ കേന്ദ്രീകൃതമായ സേവനം

രക്തസമ്മർദത്തിനുള്ള മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിലും സൗജന്യമായും പെട്ടെന്ന് രക്തസമ്മർദനില പരിശോധിക്കാൻ കഴിയുന്ന രീതിയിലും ക്രമീകരിക്കുക. 

ആരോ​ഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്

  • പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്‌പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
  • ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
  • ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
  • ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
  • രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
  • ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും, പൊരിച്ചതും, മസാല ചേർത്ത് അളവിൽ കൂടുതലും, ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
  • തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
  • ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.