വടക്കൻ ജില്ലകളിൽ നിപബാധ ഇടയ്ക്കിടെ തലപൊക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ മുൻകരുതൽ പരിശോധനകൾ (ആക്ടീവ് സർവയലൻസ്) അനിവാര്യമാണെന്ന് വിദഗ്ധർ.
ആദ്യം രോഗം റിപ്പോർട്ടുചെയ്ത 2018 മുതൽ നിപയുടേതിനു സമാനമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ നടത്തിയ പരിശോധനകളിലാണ് യാദൃച്ഛികമായി രോഗം സ്ഥിരീകരിച്ചത്. മിക്കതും കണ്ടെത്തിയത് സ്വകാര്യ ആശുപത്രികളിൽ. യാദൃച്ഛികമായ പരിശോധനകളിൽ നിപ തുടരെ കണ്ടെത്തുന്നുവെന്നത് രോഗനിരീക്ഷണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ സൂചനയാണെന്ന് പൊതുജനാരോഗ്യ വിദഗ്‌ധനും തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറുമായ ഡോ. അൽത്താഫ് പറഞ്ഞു.
മസ്തിഷ്‌കത്തിലെ നീർവീക്കം (അക്യൂട് എൻസിഫലിറ്റിസ് സിൻഡ്രോം-എ.ഇ.എസ്.), ഗുരുതരമായ ശ്വാസതടസ്സം (അക്യൂട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം-എ.ആർ.ഡി.എസ്.) എന്നിവയുമായി എത്തുന്ന എല്ലാവരെയും നിപ പരിശോധനയ്ക്കുകൂടി വിധേയരാക്കുകയാണെങ്കിൽ കൂടുതൽ കേസുകൾ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മുൻകരുതൽ പരിശോധനകൾ നടപ്പാക്കാവുന്നതാണെന്ന് നിർദേശമുണ്ട്. ഇതിന് ചെലവേറിയ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കു പകരം ചെലവു കുറഞ്ഞതും വേഗം ഫലം ലഭിക്കുന്നതുമായി ട്രൂ നാറ്റ് പോലെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാനാവും.
നിപയും മരണവും
2018
രോഗബാധിതർ - 18, മരണം 16
2019
രോഗബാധിതർ -1, മരണം -0
2021
രോഗബാധിതർ-1, മരണം -1
2023
രോഗബാധിതർ -6, മരണം -2
2024
രോഗബാധിതർ -2, മരണം -2
Content Highlights: Experts recommend active surveillance for Nipah in northern Kerala districts., Routine testing for AES and ARDS symptoms could improve early detection.
Published: 13 Jun 2026, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented