തിരുവനന്തപുരം: മെഡിസെപ് രണ്ടാംഘട്ടത്തിൽ കൂടുതൽ ആശുപത്രികളുടെ സേവനം ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുട്ട്, ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കും. നിലവിൽ ഇവ സർക്കാർ ആശുപത്രികളിൽ മാത്രമായിരുന്നു ചെയ്തിരുന്നത്. എംപാനൽ ചെയ്ത ആശുപത്രികളിലെല്ലാം കാഷ്‌ലെസ് കിടത്തിച്ചികിത്സ ലഭ്യമാകും.
റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സതേടാം. ഇതിന്റെ ചെലവ് ഇൻഷുറൻസ് കമ്പനി മടക്കിനൽകും. റീ-ഇംപേഴ്‌സ്‌മെന്റ് ആനുകൂല്യത്തിന് 10 അധിക ചികിത്സകൾകൂടി ഉൾപ്പെടുത്തി. 10 അതിഗുരുതര, അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള അധിക പരിരക്ഷ അടുത്തഘട്ടത്തിലും തുടരും. ഇതിനായി രണ്ടുവർഷത്തേക്ക് 40 കോടി രൂപ ഇൻഷുറൻസ് കമ്പനി മാറ്റിവെക്കും. പാക്കേജ് വിശദാംശങ്ങളും ആശുപത്രിശൃംഖലകളുടെ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാക്കും.
രണ്ടാംഘട്ടത്തിലെ മാറ്റങ്ങൾ
- ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി, ജിപ്മർ എന്നീ ആശുപത്രികൾ പദ്ധതിയിൽ എംപാനൽ ചെയ്യാത്തപക്ഷം ഈ ആശുപത്രികളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്‌സ്‌മെന്റ്.
- ആശുപത്രി മുറിവാടകയായി പ്രതിദിനം 5000 രൂപവരെ അനുവദിക്കും. സർക്കാർ ആശുപത്രിയിലെ പേ വാർഡ് മുറിക്ക് പ്രതിദിനം 2000 രൂപവരെയും വാടക അവകാശപ്പെടാം.
- മെഡിക്കൽ, സർജിക്കൽ ഉൾപ്പെടെ 2516 പാക്കേജുകൾ. നിലവിലുണ്ടായിരുന്നത് 1920 പാക്കേജുകൾ.
- ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനൽ ചെയ്യാനുള്ള വ്യവസ്ഥ.
- മെഡിക്കൽ പാക്കേജുകൾക്ക് അടിസ്ഥാന നിരക്കിനുപുറമേ വിലകൂടിയ മരുന്നുകൾ, പരിശോധനകൾ എന്നിവയ്ക്ക് പ്രത്യേക തുക നിശ്ചയിച്ച് അത് അടിസ്ഥാന നിരക്കിനൊപ്പം ലഭ്യമാക്കും.
- കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളെ പരാതിപരിഹാര സംവിധാനത്തിൽ ഉൾപ്പെടുത്തും.
Content Highlights: Medisep Phase 2 expands cashless treatment to more private hospitals in Kerala.
Published: 22 Jan 2026, 07:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented