ആർത്തവ സമയത്തെ വയറുവേദന, അടിവയറ്റിലെ വേദന, യോനിയിലെ അസ്വസ്ഥതകൾ എന്നിവ പല സ്ത്രീകളും അവഗണിക്കാറാണ് പതിവ്. എന്നാൽ, എല്ലായ്പ്പോഴും ഈ വേദന സാധാരണമായിരിക്കില്ലെന്ന് ഡോ. യോഗേഷ് കുൽക്കർണിയെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സാമൂഹികമായ ചുറ്റുപാടുകളാലോ അറിവില്ലായ്മ കൊണ്ടോ സ്ത്രീകൾ രോഗലക്ഷണങ്ങളെ അവഗണിക്കുന്നത് രോഗങ്ങൾ മൂർച്ഛിക്കുന്നതിന് കാരണമായേക്കാം. കാൻസർ, എൻഡോമെട്രിയോസിസ്, ഫൈബ്രോയിഡുകൾ, ഹോർമോൺ സംബന്ധമായ തകരാറുകൾ എന്നിവയുൾപ്പെടെയുള്ള പല ഗുരുതരമായ രോഗാവസ്ഥകളും ആരംഭിക്കുന്നത് ചെറിയ വേദനയോടെയാണെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
വിട്ടുമാറാത്തതോ ശരീരത്തിന് അസാധാരണമായതോ അല്ലെങ്കിൽ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നതോ ആയ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണേണ്ടതാണ്.
വേദനകൾ അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാകാം.
- കഠിനമായതോ വഷളാകുന്നതോ ആയ ആർത്തവ വേദന എൻഡോമെട്രിയോസിസ്, അഡിനോമയോസിസ്, അല്ലെങ്കിൽ ഗർഭാശയ മുഴകൾ എന്നിവയുടെ സൂചനയാകാം.
- ആർത്തവചക്രത്തിന് പുറമെയുള്ള ഇടുപ്പിലെ വേദന അണ്ഡാശയത്തിലെ സിസ്റ്റുകൾ (ovarian cysts), പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (PID), അല്ലെങ്കിൽ ഗർഭാശയ അർബുദം എന്നിവയുടെ പ്രാരംഭ ലക്ഷണമാകാം.
- ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴുള്ള വേദന എൻഡോമെട്രിയോസിസ്, അണ്ഡാശയത്തിലെ മുഴകൾ, യോനിയിലെ അണുബാധകൾ, എന്നിവയുടെ ലക്ഷണമാകാം.
- യോനിയിൽ നിന്നുള്ള രക്തസ്രാവത്തോടുകൂടിയ നടുവേദന, എൻഡോമെട്രിയൽ പ്രശ്നങ്ങൾ, മുഴകൾ, അല്ലെങ്കിൽ അണുബാധ എന്നിവ മൂലമാകാം.
- ഇടുപ്പുവേദനയോടുകൂടി വിട്ടുമാറാതെ വയറുവീർക്കുന്നത് അണ്ഡാശയ അർബുദത്തിന്റെ ഒരു അപകടസൂചനയാണ്.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Women often overlook pelvic pain, menstrual cramps, and discomfort. Learn when to seek medical attention for your health before conditions worsen.
Published: 19 Nov 2025, 08:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented