ചെറിയ ചുമയ്ക്കും കഫക്കെട്ടിനും സിറപ്പ് ഉപയോഗിക്കരുതെന്നും അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ നിർദേശിച്ചു.

Representative Image| Photo: AI Generated
തൃശ്ശൂർ: മുതിർന്നവരും സ്ഥിരമായി കഫ് സിറപ്പ് ഉപയോഗിക്കുന്നത് ശരിയല്ലെന്ന മുന്നറിയിപ്പുമായി വിദഗ്‌ധർ. ചെറിയ ചുമയ്ക്കും കഫക്കെട്ടിനും സിറപ്പ് ഉപയോഗിക്കരുതെന്നും അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ നിർദേശിച്ചു.
സാധാരണ ചുമയും കഫക്കെട്ടും ആവി ശ്വസിച്ച് വിശ്രമിച്ചാൽ മാറുന്നതാണ്. സിറപ്പ് സ്ഥിരമായി ഉപയോഗിക്കുന്നത് പലരിലും പഞ്ചസാരയുടെ അളവ് കൂട്ടും. ആവർത്തിച്ചുള്ള ഉപയോഗം ആസക്തിക്കും കാരണമാകാം.
ഒന്നിലധികം ചേരുവകളുള്ള സിറപ്പ് സംയുക്തം ഉപയോഗിക്കുന്നതിലും ജാഗ്രത വേണം. കുട്ടികൾക്ക് സംയുക്തങ്ങൾ തീരേ ഒഴിവാക്കണം. അടിയന്തരസാഹചര്യമില്ലെങ്കിൽ രണ്ടുവയസ്സിൽ താഴെയുള്ളവർക്ക് കഫ് സിറപ്പുകളോ ജലദോഷ മരുന്നുകളോ ശുപാർശ ചെയ്യരുതെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
സിറപ്പുകൾ ഉപയോഗിക്കുന്നപക്ഷം രോഗിയുടെ ശാരീരികാവസ്ഥ കൃത്യമായി വിലയിരുത്തണമെന്ന നിർദേശവുമുണ്ട്. തെളിവ്, രോഗലക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ മരുന്നുകൾ കുറിക്കാവൂയെന്നും അക്കാദമി പ്രസിഡന്റ് ഡോ. ബി. ജയപ്രകാശ്, സെക്രട്ടറി ഡോ. ജൂഡോ ജെ. വചപ്പറമ്പിൽ എന്നിവർ ഉപദേശിക്കുന്നു.
Content Highlights: Experts warn against regular cough syrup use for adults and children
Published: 08 Oct 2025, 09:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented