ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിമെൻഷ്യ രോഗികളിലൊരാളായിരുന്ന ആൻഡ്രെ യാർഹാം(24) അന്തരിച്ചു. ഡിസംബർ 27-ന് യുകെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. Frontotemporal dementia (FTD) ബാധിതനായിരുന്നു.

To advertise here,

22-ാം വയസ്സിലാണ് യാർഹാമിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. കാര്യമായ ഓർമക്കുറവും പെരുമാറ്റത്തിലുണ്ടായ പ്രശ്നങ്ങളും ഇദ്ദേഹത്തിന്റെ അമ്മയാണ് ആദ്യം ശ്രദ്ധിക്കുന്നത്. തുടർന്ന്, നടത്തിയ പരിശോധനയിൽ തലച്ചോർ അസാധാരണമാംവിധം ചുരുങ്ങിയതായി കണ്ടെത്തി. കേംബ്രിഡ്ജിലെ ആഡൻബ്രൂക്ക്സ് ആശുപത്രിയിൽ വെച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.

70 വയസ്സുള്ള വ്യക്തിയുടേതിന് സമാനമായി യാർഹാമിന്റെ മസ്തിഷ്കം മാറിയിരുന്നതായാണ് റിപ്പോർട്ട്. മരണത്തിന് ഒരു മാസം മുമ്പ് സംസാരശേഷിയും നഷ്ടപ്പെട്ടു.

സാധാരണയായി, 45 നും 65 നും ഇടയിൽ പ്രായമുള്ളവരെ ബാധിക്കുന്ന ഒരു അപൂർവ തരം ഡിമെൻഷ്യയാണ് FTD. വളരെ അപൂർവമായി മാത്രം ഈ രോഗം ചെറുപ്പക്കാരെ ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഓർമയെ ബാധിക്കുന്ന അൽഷിമേഴ്സ് രോഗത്തിൽ നിന്ന് വ്യത്യസ്തമായി FTD വ്യക്തികളുടെ പെരുമാറ്റത്തെയാണ് ആദ്യം ബാധിക്കുക.

രോഗലക്ഷണങ്ങൾ

അനുചിതമായി പ്രവർത്തിക്കുക

വ്യക്തിഗത ശുചിത്വവും സ്വയം പരിചരണവും അവഗണിക്കുക

ഭക്ഷണ ശീലങ്ങളിൽ മാറ്റം

വളരെ പതുക്കെ സംസാരിക്കുക

വാക്കുകളുടെ ക്രമീകരണത്തിലും സംസാരിക്കുന്നതിലും ബുദ്ധിമുട്ട്

തെറ്റായ വാക്കുകൾ ഉപയോഗിക്കുക

പേശീ ബലഹീനത

ഗുരുതരമായാൽ ഭക്ഷണം വിഴുങ്ങുന്നതിൽ ബുദ്ധിമുട്ട്