കുറയാത്ത ശരീരഭാരം, വയറുവീർപ്പ്, നീർക്കെട്ട് എന്നിവയാൽ ബുദ്ധിമുട്ടുന്ന ഒട്ടേറെപ്പേർ നമുക്ക് ചുറ്റുമുണ്ട്. ഈ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഫലപ്രദമായ ഒരു മാർഗം കണ്ടെത്തുന്നതും പലപ്പോഴും അസാധ്യമായിരിക്കാം. എന്നാൽ, ഇപ്പോഴിതാ അഞ്ജലി സച്ചൻ എന്ന യുവതി 21 ദിവസംകൊണ്ട് ഏഴ് കിലോ ശരീരഭാരം കുറച്ച് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തന്റെ ദിനചര്യയും, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
അഞ്ജലി പങ്കുവെച്ച ദിനചര്യ
- സമീകൃതാഹാരം: ശരീരത്തിന് ഊർജ്ജം നൽകുന്നതും ശരീരത്തിലെ വീക്കം തടയുന്നതുമായ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
- 10,000 ചുവടുകൾ നടക്കുക: മെച്ചപ്പെട്ട ഫലങ്ങൾക്കായി നടക്കുന്ന സമയത്ത് അരയിൽ ഭാരം ഘടിപ്പിച്ചിരുന്നു.
- ആഴ്ചയിൽ രണ്ടുതവണ OMAD (One Meal a Day): ഈ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് രീതി ശരീരത്തിലെ കൊഴുപ്പ് കളയാൻ സഹായിച്ചു.
- കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ: ഭക്ഷണത്തിൽ പ്രോട്ടീനും വീക്കം കുറയ്ക്കുന്ന ഘടകങ്ങളും ധാരാളമായി അടങ്ങിയിരുന്നു.
- രാവിലെ എംസിടി ഓയിൽ: ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ MCT oil(Medium-Chain Triglyceride) ഉപയോഗിച്ച് ദിവസം ആരംഭിച്ചത്.
ലഭിച്ച ഫലങ്ങൾ
- വയറുവീർക്കുന്നത് ഒഴിവായി/ ഇല്ലാതായി
- ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറഞ്ഞു.
- തിളങ്ങുന്ന ചർമ്മം
- അസാധാരണമായ ഊർജ്ജം
Published: 30 Sept 2025, 10:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented