പുകവലി കാരണം പ്രതിവര്‍ഷം 8 ദശലക്ഷം ആളുകളാണ് ശ്വാസകോശ രോഗങ്ങളാല്‍ മരിക്കുന്നത്. ഇതിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളും ഉൾപ്പെടുമെങ്കിലും ശ്വാസകോശ കാൻസർ ബാധിതരാകുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ രണ്ടിരട്ടി കൂടുതലാണ്. ഹൃദയസംബന്ധമായ രോഗങ്ങള്‍ വരെ പുകവലി കാരണം സംഭവിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില എന്നാണ് ലോകാരോഗ്യസംഘടന റിപ്പോർട്ട് ചെയ്യുന്നത്.
പുകവലിക്കുന്ന സ്ത്രീകളിൽ ഗർഭം അലസാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ത്രീകളിൽ വന്ധ്യതയുടെ ഏറ്റവും വലിയ
കാരണമാണ് പുകവലി. ഗര്‍ഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും തരത്തിലെ ജനിതക തകരാറുകള്‍ ഉണ്ടാകാനും അതവരുടെ വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. മറ്റൊരു പ്രധാന കാര്യം സ്ത്രീകളിൽ ഗർഭാശയ കാൻസർ വരാനുള്ള സാധ്യതയും പതന്മടങ്ങു കൂടുതലാണ്.
സ്ത്രീകളിൽ പ്രായം കൂടുതൽ തോന്നിക്കുന്നതിനു പുകവലി ഒരു കാരണമാണ്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചുളിവുകളും നേരത്തേ തല നരയ്ക്കുന്നതും ലക്ഷണങ്ങളാണ്.
പുകവലി സിഒപിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസോഡർ സ്ത്രീകളിൽ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഈ രോഗാവസ്ഥയില്‍ ശ്വാസനനാളികള്‍ക്കും ശ്വാസകോശത്തിലെ കോശങ്ങള്‍ക്കും ക്രമേണ കേടുവരുകയും അത് പിന്നീട് സ്ട്രോക്കിലേക്കോ മരണത്തിലേക്കോ നയിക്കുകയും ചെയ്യുന്നു.
പുകവലി ശ്വാസകോശത്തിലെ കോശങ്ങൾക്ക് കേടുപാടുകള്‍ വരുത്തുകയും ഇതിനെത്തുടര്‍ന്ന് ശ്വാസകോശത്തിലെ രക്തക്കുഴലുകളിലെ വായുവിന്റെ അളവ് കുറയുകയും ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കെത്തുന്ന ഓക്‌സിജന്റെ അളവില്‍ വലിയ കുറവുണ്ടാക്കുകയും ചെയ്യും.
പുകവലിക്കുന്നവരില്‍ കടുത്ത ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, വലിവോടെയുള്ള ശ്വസനം(wheezing), ആസ്ത്മ, ന്യൂമോണിയ, ശ്വാസകോശ അണുബാധകള്‍, എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക എന്നതല്ലാതെ മറ്റു വഴികളൊന്നും ഇവിടെ ഇല്ല. ഉറച്ച തീരുമാനവും നിക്കൊട്ടിൻ തെറാപ്പിയോ ഡോക്ടർമാർ നിർദേശിക്കുന്ന മറ്റു മരുന്നുകളൊ ഉപയോഗിച്ച് പുകവലി ശീലങ്ങൾ പാടെ ഉപേക്ഷിക്കുക. പുകവലിക്കാരെ തിരിച്ചറിഞ്ഞു അവരെ പുകവലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. എലിസബത്ത് സുനില
കൺസൾട്ടന്റ് പൾമനോളജി
ആസ്റ്റർ മെഡ്സിറ്റി
കൊച്ചി
Content Highlights: world no tobacco day, Smoking's Impact on Women's Health
Published: 31 May 2023, 11:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented