ജനിച്ചുവീഴുന്ന നിമിഷംമുതൽ ജീവിതാന്ത്യംവരെ തടസ്സമില്ലാതെ വിസർജ്യം പുറന്തള്ളപ്പെടേണ്ടത് ആരോഗ്യമുള്ള ശരീരത്തിന് അത്യാവശ്യമാണ്. പലപ്പോഴും ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകുക മൂത്രത്തിന്റെ കാര്യത്തിലാണ്. പ്രായമേറിയവർക്ക് മൂത്രതടസ്സമുണ്ടാകാൻ കാരണങ്ങൾ പലതുണ്ടാകുമെങ്കിലും മൂത്രത്തിലെ കല്ല് ഒരു പ്രധാന വില്ലനാണ്.
കല്ലുകൾ പലതരം
കാൽസ്യം, യൂറിക് ആസിഡ്, സിസ്റ്റൈൻ, സ്ട്രൂവൈറ്റ് മുതലായവയാണ് പ്രധാന മൂത്രക്കല്ലുകൾ. ഇതിൽ കാൽസ്യം കല്ലുകളാണ് കൂടുതലായി കാണുന്നത്. ഏതാണ്ട് 80 ശതമാനം കാൽസ്യം ഓക്സലേറ്റ് കല്ലുകളിൽ കാൽസ്യവും ഓക്സലേറ്റും സമമാണ്. കാൽസ്യം ഫോസ്‌ഫേറ്റ് കല്ലുകൾ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. മെറ്റബോളിക് കാരണങ്ങൾ കൊണ്ടാണ് ഇത്തരം കല്ലുകളുണ്ടാകുന്നത്.
35 മുതൽ 60 ശതമാനംവരെ കാൽസ്യംകല്ലുകളുള്ള രോഗികളിൽ രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുതലായിരിക്കും.
പാരാ തൈറോയ്ഡ് ഗ്രന്ഥികളുടെ തകരാർ, പ്രൈമറി ഹൈപ്പർ പാരാ തൈറോയ്ഡിസം മൂലം കാൽസ്യം കല്ലുകൾ ഉണ്ടാകുന്നു. രക്തത്തിലെ പാരാതൈറോയ്ഡ് ഹോർമോൺ ഇവരിൽ ഉയർന്നിരിക്കും.
മൂത്രത്തിൽ മഗ്നീഷ്യം കുറയുമ്പോൾ മൂത്രക്കല്ലുകൾ ഉണ്ടാകുന്നു. മൂത്രം ആസിഡിക്കാവുക, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിൽ യൂറിക് ആസിഡ് കൂടുക മുതലായ അവസ്ഥകളിൽ യൂറിക് ആസിഡ് കല്ലുകൾ ഉണ്ടാകുന്നു.
മൂത്രരോഗാണുബാധമൂലമുള്ള കല്ലുകൾ ഏതാണ്ട് അഞ്ചുമുതൽ 15 ശതമാനംവരെ കാണപ്പെടുന്നു. സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. പ്രോടിയസ് എന്ന ബാക്ടീരിയമൂലമുള്ള മൂത്രരോഗാണുബാധയുള്ളവർക്കാണ് ഇത്തരം കല്ലുകളുണ്ടാകുന്നത്.
മഗ്നീഷ്യം, അമോണിയം, ഫോസ്‌ഫേറ്റ്, കാൽസ്യം ഫോസ്‌ഫേറ്റ് കല്ലുകളാണ് മൂത്രരോഗാണുബാധമൂലം ഉണ്ടാകുന്നത്.
അമിത മരുന്നുപയോഗം
പലതരം മരുന്നുകൾ മൂത്രക്കല്ലുകൾക്ക് കാരണമാകാറുണ്ട്. വൈറ്റമിൻ സി, ഡി, കാൽസ്യം ഗുളികകൾ, ഡയൂററ്റിക് മരുന്നുകൾ, കീമോതെറാപ്പി മരുന്നുകൾ, മലബന്ധനിവാരണത്തിന് ഉപയോഗിക്കുന്ന ലാക്സേറ്റീവ്‌സ്, എച്ച്.ഐ.വി.യുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ, അൻറ്റാസിഡുകളുടെ അമിതോപയോഗം, ആന്റിബയോട്ടിക് മരുന്നുകൾ ഉദാഹരണത്തിന് ക്വിനളോൺ, അമോക്സിലിൻ, ആംപിസിലിൻ മുതലായവ മെറ്റബോളിക് ആസിഡോസിസ്, മൂത്രത്തിൽ ഓക്സലേറ്റ് കാൽസ്യം, യൂറിക് ആസിഡ് മുതലായവ കൂട്ടുന്നത് ഇവമൂലം മൂത്രക്കല്ലുകളുണ്ടാക്കുന്നു.
കാരണങ്ങൾ
നേരത്തേ മൂത്രക്കല്ലുള്ള രോഗികൾ, അടുത്ത ബന്ധുക്കൾക്ക് മൂത്രക്കല്ല് രോഗമുള്ളത്, കുടലുകളുടെ രോഗം, ഗൗട്ട്, തൈറോയ്ഡ്, പാരാതൈറോയ്‌ഡ് ഗ്രന്ഥികളുടെ അമിത പ്രവർത്തനം, പ്രമേഹം, അമിതവണ്ണം, വൃക്കപരാജയം, എല്ലുകളുടെ തേയ്മാനം, മൂത്രരോഗാണുബാധ, ന്യൂറോജെനിക് ബ്ളാഡർ, ജനിതകകാരണങ്ങൾ, സാർകോയിഡോസിസ്, മൂത്രവ്യവസ്ഥയുടെ ഘടനാപരമായ തകരാറുകൾ, മരുന്നുകൾ, അത്യുഷ്ണമുള്ള രാജ്യങ്ങൾ, മുതലായവയിൽ മൂത്രക്കല്ലുകൾ കൂടുതലായുണ്ടാകുന്നു.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ വൃക്കരോഗവിദഗ്ധനാണ് ലേഖകൻ. ഫോൺ: 9447057297, www.drgopakumarurology.com
Content Highlights: urinary incontinence and kidney stones in elderly
Published: 06 Feb 2023, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented