രക്താതിമർദം വളരെ അധികമെങ്കിൽ ചികിത്സ തുടങ്ങാൻ ഒട്ടും വൈകരുത്


 ഡോ. ദീപ കെ.എച്ച്

4 min read
Read later
Print
Share

ശരീരത്തിലെ എല്ലാ ഭാഗത്തേക്കുമുള്ള ചെറിയ രക്തക്കുഴലുകൾ വഴി രക്തം ഒഴുകിയെത്തണമെങ്കില്‍ വേണ്ടത്ര രക്തസമ്മര്‍ദം കൂടിയേ തീരൂ.

Representative Image | Photo: Gettyimages.in

ക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദമാണ് രക്തസമ്മർദം അഥവാ ബ്ലഡ്പ്രഷർ(Blood Pressure)

ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും അവയവങ്ങളിലേക്കുമൊക്കെ ആവശ്യത്തിന് പ്രാണവായുവും ഊര്‍ജവുമൊക്കെ കിട്ടിയാല്‍ മാത്രമേ ശരീര പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയുള്ളൂ. ശരീരത്തിലെ എല്ലാ ഭാഗത്തേക്കുമുള്ള ചെറിയ രക്തക്കുഴലുകൾ വഴി രക്തം ഒഴുകിയെത്തണമെങ്കില്‍ വേണ്ടത്ര രക്തസമ്മര്‍ദം കൂടിയേ തീരൂ.

രക്തസമ്മർദം സിസ്റ്റോളിക് എന്നും ഡയസ്റ്റോളിക് എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. ഹൃദയം മിടിക്കുമ്പോൾ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന രക്തസമ്മർദമാണ് സിസ്റ്റോളിക് രക്തസമ്മർദം. അതായത് ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ സങ്കോചിച്ച് രക്തത്തെ ധമനിയിലേയ്ക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന ബ്ലഡ്പ്രഷർ

ഹൃദയമിടിപ്പുകൾക്കിടയിലുള്ള രക്തസമ്മർദമാണ് ഡയാസ്റ്റോളിക് രക്തസമ്മർദ്ദം. ഹൃദയം വികസിച്ച് രക്തം നിറയുമ്പോൾ ഉണ്ടാകുന്ന ബ്ലഡ്പ്രഷർ.

Also Read

വ്യായാമം എങ്ങനെയാണ് സമ്മർദ്ദം കുറയ്ക്കുന്നതും ...

അമിതമായി നിരാശ അനുഭവപ്പെടുന്നുവോ?; ലൈഫ്സ്റ്റൈലിൽ ...

'കുറച്ച് മനസമാധാനം തരാമോ' എന്ന ചോദ്യം ചോദിക്കാത്തവരുണ്ടോ? ...

വളരെ ശക്തമായ ഔഷധമാണ് ചിരി; പിന്നെ എന്തിനാണ് ...

സന്തോഷം ശലഭത്തെപ്പോലെയാണ്; ചില കാര്യങ്ങൾ ...

ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദം 120/80 മി.മീറ്റർ മെർക്കുറി ആയിരിക്കും.

രക്തസമ്മർദം 140/ 90 നുമുകളിലായാൽ അത് രക്താതിമർദം (Hypertension) എന്നറിയപ്പെടുന്നു.

130/80 മി. മി മെർക്കുറിയിൽ കൂടുതൽ രക്തസമ്മർദംമുള്ളവരിൽ പ്രമേഹമോ, വൃക്കയ്ക്ക് തകരാറോ ഉണ്ടെങ്കിൽ അവർക്ക് ചികിത്സ ആവശ്യമാണ്.

രക്താതിമർദംത്തെ സ്റ്റേജ് I, സ്റ്റേജ് II, ഒറ്റപ്പെട്ട രക്താതിമർദം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

രണ്ടോ അതിലധികമോ രക്തസമ്മർദം പരിശോധനകൾക്ക് ശേഷം മാത്രമേ രോഗിക്ക് രക്താതിമർദംമുണ്ട് എന്ന് സ്ഥിരീകരിക്കാനാവൂ.

കാരണങ്ങൾ

ധമനീഭിത്തികൾക്ക് കട്ടികൂടുന്ന അതിറോസ്ക്ളീറോസിസ്, ഹൃദയത്തിന്റെ ഭിത്തികൾക്കു കട്ടി കൂടുന്ന ഹൈപ്പർട്രോഫി, മാനസികസമർദ്ദങ്ങൾ, പുകവലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഇവയൊക്കെ ഉയർന്ന രക്തസമ്മർദത്തിന് കാരണമാകുന്നു.

നല്ലൊരു ശതമാനം പേരിലും ഉയർന്ന രക്തസമ്മർദം മൂലം രോഗ ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ സാധാരണ ഗതിയില്‍ രക്താദിമർദം നേരത്തേ കണ്ടെത്താറുമില്ല. രക്തസമ്മര്‍ദം വല്ലാതെ കൂടി ഏതെങ്കിലും അവയവങ്ങളെ ബാധിക്കുകയോ മറ്റു ഗുരുതരാവസ്ഥകളിലേക്ക് എത്തുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പലരിലും ഈ രോഗം കണ്ടെത്തുക.

▪️Accelerated Hypertension അഥവാ ത്വരിത രക്താതിമർദം, Hypertensive emergency അഥവാ അതിഗുരുതരമായ രക്താതിമര്‍ദം, തുടർച്ചയായി വേണ്ടത്ര അളവിൽ മരുന്നു കഴിച്ച ശേഷവും ഉയർന്നു നിൽക്കുന്ന പ്രതിരോധക രക്താതിമർദം / Resistant hypertnsion എന്നിവ രക്താതിമര്‍ദത്തിന്റെ സങ്കീർണ്ണതകളാണ്. രക്തസമ്മര്‍ദത്തിന്റെ അളവ് അതിവേഗം അപകടകരമായ അളവിലേക്ക് വര്‍ദ്ധിക്കുകയും അടിയന്തിര വൈദ്യസഹായം ആവശ്യമായതുമായ മാരകമായ രക്താതിമര്‍ദത്തിന്റെ കാര്യത്തില്‍, രക്തസമ്മര്‍ദത്തിന്റെ നില 180/120 mmHg ക്കും മുകളിലേക്ക് ഉയരാം.

തലവേദന, ഉറക്കച്ചടവ്, കാഴ്ചയ്ക്ക് തകരാറ്, ഓക്കാനം. ഛർദ്ദിയുടെ ലക്ഷണങ്ങൾ, അപസ്മാരലക്ഷണങ്ങൾ എന്നിവയുണ്ടാകാം. ഈ രോഗലക്ഷണങ്ങളെ കൂട്ടായി രക്താതിമർദ എൻസഫാലോപ്പതി എന്നു വിളിക്കുന്നു. ചെറിയ രക്തധമനികളിലെ തടസ്സം മൂലമാണ് രോഗി മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങാറ്.

രക്തസമ്മർദം കുറയുന്നതിനനുസരിച്ച് ഈ ലക്ഷണങ്ങൾ ഇല്ലാതാവുകയാണ് പതിവ്.

രക്താതിമർദം മൂലം ഹൃദയം, കണ്ണുകൾ, വൃക്കകൾ എന്നിവയ്ക്ക് എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയുവാനായി ലബോറട്ടറി പരിശോധനകൾ നടത്താവുന്നതാണ്.

രക്താതിമർദ രോഗികൾക്ക് പ്രമേഹത്തിനും ഉയർന്ന കൊളസ്ട്രോളിനും ഉള്ള സാധ്യത ഉള്ളതുകൊണ്ട് അതിനുള്ള പരിശോധനകളും നടത്തിയിരിക്കണം.

സാധാരണഗതിയിൽ രക്താതിമർദ രോഗികൾക്ക് നിർദ്ദേശിക്കപ്പെടുന്ന പരിശോധനകൾ താഴെപ്പറയുന്നവയാണ്.

രക്തത്തിലെ ക്രിയാറ്റിനിൻ
സോഡിയം, പൊട്ടാസ്യം, തൈറോയിഡ് ഹോർമോൺ
ഗ്ലൂക്കോസ് , കൊളസ്റ്റ്റോൾ Profile
ഹെമറ്റോ ക്രിറ്റ്, ഇ.സീ.ജി, തുടങ്ങിയ പരിശോധനകൾ ചെയ്യേണ്ടി വരും.

വൃക്കയുടെ തകരാറ് രക്താതിമർദത്തിനുള്ള കാരണമോ അതിന്റെ ഫലമോ ആകാം. കൂടാതെ രക്താതിമർദത്തിനു മരുന്നു കഴിക്കാൻ തുടങ്ങിയശേഷം മരുന്ന് വൃക്കകളുടെ പ്രവർത്തനത്തിനെ ഹാനികരമായ രീതിയിൽ ബാധിക്കുന്നുണ്ടോ എന്നറിയാനും ക്രിയാറ്റിനിൻ ടെസ്റ്റ് ഉപയോഗപ്രദമാണ്.

മൈക്രോസ്കോപ്പിക് യൂറിൻ അനാലിസിസ്,പ്രോട്ടീനൂറിയ
കൂടാതെ മൂത്രസാമ്പിളുകളിൽ മാംസ്യത്തിന്റെ അളവ് പരിശോധിക്കുന്നത് വൃക്കയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് കാര്യക്ഷമമായ പരിശോധനയാണ്. മൂത്രത്തിലെ Protein/Creatinine ratio പരിശോധിക്കുന്നതുമൂലം വൃക്ക തകരാറ് വളരെ നേരത്തേ അറിയാൻ കഴിയും.

അൾട്രാസൗണ്ട് പരിശോധന വഴി വൃക്കകളുടെയും മറ്റ് ആന്തരിക ഗ്രന്ധികളുടെയും വ്യതിയാനങ്ങൾ മനസ്സിലാക്കാം.

ഹൃദയത്തിന് തകരാറ് സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ ഈ.സി.ജി (ഇലക്ട്രോകാർഡിയോഗ്രാം) എടുത്തുനോക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗം. പൂർവ്വകാലത്ത് ഹൃദയസ്തംഭനം വന്നിട്ടുണ്ടോ എന്നും ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ വലുതായിട്ടുണ്ടോ എന്നും ഇതിലൂടെ അറിയാൻ സാധിക്കും. ഹൃദയപേശികൾക്ക് തകരാറ് സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ നെഞ്ചിൻ്റെ എക്സ്-റേ പരിശോധനയാണ് നടത്തുക.

ചികിത്സ

സ്ഥിരമായി രക്തസമ്മർദം ഉയർന്നു തന്നെ നിൽക്കുകയാണെങ്കിൽ രക്താതിമർദമുള്ളതായി സ്ഥിരീകരിക്കാവുന്നതാണ്. ഇതിനായി മൂന്ന് രക്തസമ്മർദ നിരക്കെങ്കിലും ഒരാഴ്ചത്തെ ഇടവേളയിൽ എടുത്തിരിക്കണം.

രക്താതിമർദത്തിന്റെ അനുബന്ധ ശാരീരിക, മാനസിക മാറ്റങ്ങൾ ഉണ്ടോ എന്നതും പ്രധാനമാണ്. രക്താതിമർദം വളരെ അധികമാണെങ്കിൽ ചില അവയവങ്ങൾക്ക് ഭാഗികമായോ മുഴുവനായോ നാശം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ചികിത്സ എത്രയും പെട്ടെന്നു തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ്.

രക്താതിമർദം ഉണ്ടെന്ന് കണ്ടെത്തിയാൽ അതിനനുകൂലമായ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് അടുത്ത പടി. ദ്വിതീയ രക്താതിമർദ്ദം കൂടുതലായും കാണുന്നത് പ്രീ-ടീനേജ് ഘട്ടത്തിലുള്ള കുട്ടികളിലാണ്. ഇവരിൽ പലർക്കും വൃക്കസംബന്ധമായ അസുഖങ്ങളും സാധാരണയായി കാണപ്പെടാറുണ്ട്. പ്രാഥമിക രക്താതിമർദം പാരമ്പര്യമായി ഉണ്ടാകാനുള്ള സാധ്യത വളരേ കൂടുതലാണ്. പൊണ്ണത്തടിമൂലവും പ്രാഥമിക രക്താതിമർദം ഉണ്ടാവുന്നു.

പ്രീ രക്താതിമർദം രക്താതിമർദ്ദമായി പരിണമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ദിവസങ്ങളോളം പല സമയങ്ങളിലായി രക്തസമ്മർദം അളന്ന് നോക്കിയാൽ മാത്രമേ രക്താതിമർദം സ്ഥിരീകരിക്കാൻ കഴിയൂ. രക്താതിമർദം സ്ഥിരീകരിച്ച ശേഷം രക്തസമ്മർദം നിയന്ത്രിക്കാൻ ആവശ്യമായ ജീവിതസാഹചര്യ മാറ്റങ്ങൾ (Therapeutic Life Style Modification) വരുത്തണം. അതിനു ശേഷമേ മരുന്നു ചികിത്സ ആവശ്യമുള്ളൂ. ശരിയായ മരുന്നുകൾ കൃത്യമായ അളവിൽ കഴിക്കുകയും കൃത്യമായ ഇടവേളകളിൽ രക്ത മർദം പരിശോധിക്കുകയും വേണം. സങ്കീർണ്ണതകൾ അറിയാനുള്ള പരിശോധനകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യണം.

ശരീരഭാരം കുറയ്ക്കൽ, സ്ഥിരമായ ഏറോബിക് വ്യായാമം.

ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക.

ഭക്ഷണത്തിൽ സോഡിയം (ഉപ്പ്) കുറച്ചുമാത്രം ഉപയോഗിക്കുക എന്നിവ ശീലിക്കണം.

▪️DASH (dietary approaches to stop hypertension) ഭക്ഷണക്രമം രക്താതിമർദ്ദം കുറയ്ക്കാൻ വളരെ സഹായകമാണ്. ഈ ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പു കുറഞ്ഞ പാലുൽപ്പന്നങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഭക്ഷണത്തിൽ സോഡിയം കുറയ്ക്കുന്നതിനോടൊപ്പം പൊട്ടാസ്യം കൂട്ടുകയും ചെയ്താൽ രക്താതിമർദ്ദം കൂടുതൽ വേഗത്തിൽ നിയന്ത്രിക്കാനാവും.

മദ്യപാനം പുകവലി എന്നിവ നിർത്തുന്നതിലൂടെ രക്തസമ്മർദ്ദം സാധാരണനിലയിലേക്ക് കൊണ്ടുവരാനാകും. പുകവലി നിർത്തുന്നതിലൂടെ പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവകൂടി ഉണ്ടാവാനുള്ള സാധ്യത കുറയുന്നു.

നിത്യേന എട്ട് മണിക്കൂർ സുഖകരമായ ഉറക്കം, സന്തോഷകരമായ ലൈംഗികജീവിതം എന്നിവ ഉറപ്പു വരുത്തുന്നതും മാനസിക സംഘർഷം നിയന്ത്രിക്കുന്നതും
ഉയർന്ന ശബ്ദം,വെളിച്ചം എന്നിവ ഒഴിവാക്കുന്നതും പ്രധാനമാണ്.

ജോലിസ്ഥലത്തെയും വീട്ടിലെയും അമിത സമ്മർദ്ദം കുറയ്ക്കുന്നത് ചികിത്സയ്ക്ക് വളരെ അധികം സഹായകമാണ്.

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവിത ശൈലീ രോഗ ക്ലിനിക്കുകൾ വഴി പരിശോധനയും ചികിത്സയും ലഭ്യമാണ്. ഇവ ശരിയായി ഉപയോഗിക്കുന്നതു വഴി രക്താദിമർദവും അതുമലുള്ള സങ്കീർണ്ണതകളും ഒഴിവാക്കാൻ കഴിയും.

പിറവം താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യനാണ് ലേഖിക

കടപ്പാട്: കെ.ജി.എം.ഒ.എ അമൃതകിരണം

Content Highlights: hypertension symptoms causes and treatment

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kidney
Premium

3 min

മൂത്രത്തിന് ചുവന്നനിറം, അമിതമായ ക്ഷീണം; വൃക്കയിലെ അർബുദ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

Jun 15, 2023


alia bhatt

2 min

ഉത്കണ്ഠാരോ​ഗത്തെ മറച്ചുവെക്കേണ്ട, മറികടക്കാൻ സഹായിച്ചത് ഈ ടെക്നിക്- ആലിയ ഭട്ട്

Aug 17, 2023


disease x
Premium

4 min

കോവിഡിനേക്കാൾ മാരകമായേക്കാം, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ?

May 28, 2023


Most Commented