ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് താരൻ. പലപ്പോഴും മുടിയിഴകൾ കൊഴിഞ്ഞു തുടങ്ങുമ്പോഴാകും പലരും വിഷയത്തെ ഗൗരവമായി എടുക്കുന്നത്. തലയിൽ അമിതമായി എണ്ണമയം നിൽക്കുന്നതും താരൻ വർധിപ്പിക്കാൻ ഇടയാക്കാറുണ്ട്. താരനകറ്റാൻ വീട്ടിൽ തന്നെ സ്വീകരിക്കാവുന്ന ചില മാർഗങ്ങൾ എന്തൊക്കെയെന്നു നോക്കാം.
ആര്യവേപ്പ്: ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ താരനകറ്റാൻ മികച്ച മാർഗങ്ങളിലൊന്നാണ്. ഒരു കപ്പ് വെള്ളത്തിൽ അൽപം ആര്യവേപ്പിന്റെ ഇലകളെടുത്ത് തിളപ്പിക്കുക. ശേഷം വെള്ളം തണുത്തു വരുമ്പോൾ ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ മൂന്നുതവണ ഇപ്രകാരം ചെയ്യുന്നത് ഗുണം ചെയ്യും.
നാരങ്ങയും വെളിച്ചെണ്ണയും: വീട്ടിൽ സുലഭമായി ലഭിക്കുന്ന നാരങ്ങയും വെളിച്ചെണ്ണയും ഉപയോഗിച്ചും താരനകറ്റാൻ വഴിയുണ്ട്. ആദ്യം രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക. ശേഷം അത്രതന്നെ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ പുരട്ടുക. ഇരുപതു മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
ഉലുവ: നിരവധി ഔഷധ ഗുണങ്ങളുള്ള ഉലുവ കൊണ്ട് താരനെ തുരത്താൻ വഴിയുണ്ട്. ഒരു ബൗളിൽ വെള്ളമെടുത്ത് അതിലേക്ക് അൽപം ഉലുവയെടുത്ത് കുതിർക്കാൻ വെക്കുക. ഒരു രാത്രി കുതിർത്തതിനു ശേഷം അടുത്തദിവസം രാവിലെ അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർക്കുക. ഇനി ഈ മിശ്രിതം അരമണിക്കൂറോളം തലയിൽ പുരട്ടിവെക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
തൈര്: താരനെ എളുപ്പത്തിൽ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അൽപം തൈരെടുത്ത് ശിരോചർമത്തിൽ പുരട്ടാം. ഒരുമണിക്കൂറോളം തലയിൽ വച്ചതിനുശേഷം ഷാംപൂ ഉപയോഗിച്ച് നീക്കം ചെയ്യാം.
മുട്ടയുടെ മഞ്ഞ: മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ താരനെ തുരത്താൻ മികച്ചതാണ്. മുടിയിലെയും ശിരോചർമത്തിലെയും നനവ് പൂർണമായും നീക്കം ചെയ്തതിനുശേഷമാണ് മുട്ടയുടെ മഞ്ഞ പുരട്ടേണ്ടത്. പുരട്ടിയതിനുശേഷം ഒരു പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോഗിച്ച് ഒരുമണിക്കൂർ കവർ ചെയ്തുവെക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകിക്കളയാം. ദുർഗന്ധം ഇല്ലെന്നും ഉറപ്പുവരുത്തണം.
Content Highlights: home remedies to cure dandruff naturally
Published: 03 Sept 2022, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented