ളരെ സാധാരണയായി കാണുന്ന  ectoparasite, അതായത് തൊലിപ്പുറമേ ജീവിക്കുന്ന ഒരു പരാന്ന ജീവിയാണ് Pediculus capitis var hominis അഥവാ പേൻ. ഇത് ഏത് പ്രായക്കാരെയും ബാധിക്കാം, എന്നാലും 5 - 12 ഇടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് കൂടുതലായും കാണുന്നത്. നീണ്ട ഇടതൂർത്ത മുടിയിഴകളിൽ വളരാൻ നല്ല സാഹചര്യമായതിനാൽ പെൺകുട്ടികളിൽ കൂടുതലായി കാണുന്നു. ശുചിത്വവും പേനും തമ്മിൽ ബന്ധമില്ല പക്ഷേ ചൂടുകൂടിയ തലയും ചുരുണ്ട അല്ലെങ്കിൽ കെട്ടു പിണഞ്ഞു കിടക്കുന്ന മുടിയിലും പേൻ വളരാൻ എളുപ്പമാണ്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് പകരുന്നതിനാൽ സ്‌കൂൾ, ഹോസ്റ്റൽ, ക്യാമ്പ് എന്നിവിടങ്ങളിൽ ഉള്ളവരിൽ കൂടുതലായി കാണുന്നു.

To advertise here,

ഇഴയടുപ്പമുള്ള ചീപ്പ് കൊണ്ട് ചീകി നോക്കിയാൽ പേൻ കാണാം. അല്ലെങ്കിൽ മുടിയിഴകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈരും കാണാം. ചൊറിച്ചിലും ചുവന്ന കുരുക്കളും ഉണ്ടാകും. ചിലരിൽ കഴല  വീക്കവും കാണുന്നു.

സാധാരണയായി കാണുന്നത് കൊണ്ടു തന്നെ ഇവയെ ചികിത്സിക്കാൻ പലരും മടിക്കുന്നു. പക്ഷേ ഒരു ഈര് ദിവസം 6 തവണ വരെ രക്തം കുടിക്കുന്നു എന്ന് നമ്മൾ അറിയണം. ഇത് കുട്ടികളിൽ വിളർച്ച (Anemia) ഉണ്ടാകുന്നു. തല ചൊറിഞ്ഞ് പൊട്ടിയാൽ അവിടെ അണുബാധയുണ്ടാകുകയും ചില സാഹചര്യങ്ങളിൽ ഈ അണുബാധ മറ്റ് അവയവങ്ങളെ വരെ ബാധിക്കാം. അതുകൊണ്ട് തന്നെ പേൻ ശല്യം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

രണ്ട് തരത്തിലുള്ള ചികിത്സയാണ് സാധാരണ നൽകാറുള്ളത്

1. അകത്തേക്ക് കഴിക്കുന്ന മരുന്നുകളും

Ivermectol, Albendazole മുതലായ വിരശല്യത്തിനു കഴിക്കുന്ന മരുന്നുകൾ പേൻ ശല്യത്തിനും പ്രതിരോധമാണ്. ചില ആന്റിബയോട്ടിക്കുകളും ഫലപ്രദമാണ്.

2. പുറമെ പുരട്ടുന്ന ലേപനങ്ങളും.

Permethrin 1% Lotion ആണ് സാധാരണയായി ഉപയോഗിക്കുന്നത്.

  • ചീകി ഉടക്കു മാറ്റിയ മുടി നനച്ച് ലോഷൻ പുരട്ടുക.
  • അതിനു മുകളിൽ തോർത്ത് കെട്ടി വയ്ക്കുകയോ ഷവർ ക്യാപ് ധരിക്കുകയോ വേണം.
  • 10 - 15 മിനിറ്റ് മൂടി വച്ചതിനു ശേഷം ധാരാളം വെള്ളം ഉപയോഗിച്ച് തല കഴുകുക.
  • ഇടതൂറന്ന ചീപ്പ് ഉപയോഗിച്ച് തല ചീവുക. ഈ മരുന്ന് ഈരിനെ നശിപ്പിക്കുകയില്ല അതിനാൽ 10 ദിവസത്തിൽ വീണ്ടും ഉപയോഗിക്കേണ്ടതാണ്.

പശ പോലെയുള്ള ദ്രാവകം ഉപയോഗിച്ചാണ് ഈരിനെ മുടിയിൽ പിടിപ്പിച്ചിരിക്കുന്നത് അതുകൊണ്ടു തന്നെ ഈര് വലിച്ചൂരുന്നത് മുടിയിഴകൾക്ക് ദോഷം ചെയ്യും. പേൻ വരാതെ നോക്കുന്നതാണ് ഈര് കളയുന്നതിനേക്കാളും എളുപ്പം.

തുടർച്ചയായി പേൻ ശല്യം ഉള്ളവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

  •  പേൻ ശല്യത്തിന് ചികിത്സിക്കുമ്പോൾ കൂടെ താമസിക്കുന്നവർക്കും അടുത്ത് ഇടപെടുന്നവർക്കും പേൻ ഉണ്ടോ എന്ന് നോക്കി അവരെയും ചികിത്സിക്കുക.
  •  ചീപ്പ്, തോർത്ത്, മുടിയിൽ ഉപയോഗിക്കുന്ന മറ്റു സാധനങ്ങൾ (Clip, Scarf) എന്നിവ മറ്റുള്ളവരുടേത് എടുത്ത് ഉപയോഗിക്കരുത്. (ഈര് 10 - 15 ദിവസം വരെ ഇങ്ങനെയുള്ള വസ്തുക്കളിൽ നിർജ്ജീവമായിരുന്ന് തലയിൽ എത്തുമ്പോൾ വിരിഞ്ഞ് പേൻ ആകാം).
  •  തോർത്ത്, ചീപ്പ്, കിടക്കവിരി, തലയണ, എന്നിവ ചൂടുവെള്ളത്തിൽ കഴുകി എടുക്കുക (5 മിനിറ്റ് കുതിർത്ത് വെച്ചാൽ മതിയാകും).
  • കഴുകാൻ പറ്റാത്ത വസ്തുക്കൾ (Soft toys) ഒരു പ്ലാസ്റ്റിക് കവറിലിട്ട് 2 ആഴ്ച വെയ്ക്കുക. മനുഷ്യശരീരത്തിൽ എത്തിയില്ല എങ്കിൽ ഇവ തനിയെ നശിച്ചു പോകും.
  • പഴുത്ത കുരുക്കൾ, കഴല വീക്കം, എന്നിവ ഉണ്ടെങ്കിൽ ചർമ്മരോഗ വിദഗ്ദ്ധരെ കാണിക്കുക.

പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ കൺസൽട്ടന്റ് ഡെർമറ്റോളജിസ്റ്റ് ആണ് ലേഖിക