കുടലിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നതിൽ ഭക്ഷണരീതിക്ക് വലിയ പങ്കാണുള്ളത്. എന്നാൽ ഭക്ഷണം മാത്രമല്ല ജീവിതശൈലിയിലെ മറ്റുചില ഘടകങ്ങളും കുടലിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നു പറയുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി. പലപ്പോഴും നിസ്സാരമെന്നുതോന്നുന്ന ചില ശീലങ്ങൾ കുടലിന്റെ ആരോഗ്യം താറുമാറിലാക്കുമെന്നു പറയുകയാണ് അദ്ദേഹം.
അതിൽ ആദ്യത്തേതായി ഡോ.സൗരഭ് പറയുന്നത് ഫോൺ സ്ക്രോൾ ചെയ്തുകൊണ്ട് ഭക്ഷണം കഴിക്കുന്നതാണ്. മിക്കവരും ഇന്ന് ഭക്ഷണംകഴിക്കുന്നതുതന്നെ ഫോൺ സ്ക്രോൾ ചെയ്തുകൊണ്ടാണ്. എന്നാൽ ഇത് ദഹനത്തെ തടസ്സപ്പെടുത്തുമെന്നു പറയുകയാണ് അദ്ദേഹം. ഭക്ഷണം വയറുനിറയെ കഴിച്ചെന്ന സൂചന തലച്ചോറിന് ലഭിക്കാതെ പോവുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
മറ്റൊന്ന് തോന്നിയതുപോലുള്ള ഭക്ഷണരീതിയാണ്. ഇതും കുടലിന്റെ ആരോഗ്യം തകരാറിലാക്കുമെന്ന് അദ്ദേഹം പറയുന്നു. സമ്മർദ്ദം കാരണമോ തിരക്കുപിടിച്ച ജീവിതശരീലി കാരണമോ ഭക്ഷണം ഒഴിവാക്കുന്നതും മറ്റും സ്ട്രെസ് ഹോർമോണുകളുടെ അളവ് കൂട്ടുകയും ഇത് കുടലിനെ ബാധിക്കുകയും ചെയ്യും. കൂടാതെ സ്ഥിരം സമയങ്ങളിൽ മിതമായ ഭക്ഷണം കഴിക്കുന്നതാണ് കുടലിന്റെ ആരോഗ്യത്തിന് ഗുണകരം.
ചിലർക്ക് ഭക്ഷണം കഴിച്ചാലുടൻ എന്തെങ്കിലും മധുരം കഴിക്കുന്ന ശീലമുണ്ട്. ഇതും ഒട്ടും നന്നല്ല. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ മെറ്റബോളിക് ആരോഗ്യം തകരാറിലാവുകയും കുടലിലെ സൂക്ഷ്മാണുക്കളെ ബാധിക്കുകയും ചെയ്യും.
അനിയന്ത്രിതമായി വേദനാസംഹാരികൾ കഴിക്കുന്ന ശീലവും ഒഴിവാക്കണമെന്ന് ഡോ.സൗരഭ് പറയുന്നു. ചെറിയ വേദനകൾക്കുപോലും വേദനാസംഹാരികൾ കഴിക്കുന്നത് ആമാശയത്തിന്റെയും ചെറുകുടലിന്റെയും സംരക്ഷണ പാളിയെ നശിപ്പിക്കും. വെള്ളം എപ്പോൾ കുടിക്കുന്നുവെന്നതും കുടലിന്റെ ആരോഗ്യത്തിൽ പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. ഒറ്റയിരിപ്പിൽ ധാരാളം കുടിക്കുന്നതിനും രാത്രിസമയങ്ങളിൽ കൂടുതൽ കുടിക്കുന്നതിനും പകരം പകൽസമയങ്ങളിൽ നന്നായി വെള്ളം കുടിക്കുകയാണ് ചെയ്യേണ്ടത്.
ടോയ്ലറ്റിൽ പോകണമെന്ന തോന്നലുള്ളപ്പോഴും പതിവായി അടക്കിവെക്കുന്ന ശീലമുണ്ടെങ്കിലും അതും കുടലിന്റെ ആരോഗ്യം ഇല്ലാതാക്കുമെന്നു പറയുകയാണ് ഡോ.സൗരഭ്. ഇത് മലബന്ധത്തിലേക്ക് നയിക്കുകയും ക്രമേണ സാധാരണ മലവിസർജനം നടക്കാതിരിക്കുകയും ചെയ്യും. പ്രധാന ഭക്ഷണങ്ങൾ കഴിക്കുന്നതിനിടെ നിരന്തരം എന്തെങ്കിലും കൊറിക്കുന്ന ശീലമുണ്ടെങ്കിൽ അതും നന്നല്ലെന്ന് അദ്ദേഹം പറയുന്നു.
ഇടയ്ക്കിടെ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് (Snacking constantly) ആമാശയത്തിനും ചെറുകുടലിനും ശുദ്ധീകരണ പ്രക്രിയയുണ്ട്. അടിക്കടി ഭക്ഷണം കഴിക്കുന്നത് ഇതിനെ തടസ്സപ്പെടുത്തും. കൂടാതെ ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്ന ശീലവും പാടെ ഒഴിവാക്കണമെന്ന് ഡോ.സൗരഭ് പറയുന്നു. പ്രത്യേകിച്ച് നെഞ്ചെരിച്ചിൽ ഉള്ളവരിൽ ഇത് അസിഡിറ്റി പ്രശ്നം വഷളാക്കും. കിടക്കുന്നതിന് ഏകദേശം 2 മുതൽ 3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം പറയുന്നു.
Content Highlights: Explore how common habits like phone scrolling during meals can negatively impact digestion and overall gut health.
Published: 30 Sept 2026, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented