
നമ്മുടെ വ്യക്തിശുചിത്വ ശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ടൂത്ത് ബ്രഷിങ്. നാം ബ്രഷ് ചെയ്യുമ്പോള്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്രഷിന്റെ ബ്രസ്സില്‍സ് തേഞ്ഞു നശിക്കും. മൂന്ന് മാസത്തില്‍ ഒരിക്കല്‍ ബ്രഷ് മാറ്റുന്നതാണ് നല്ലത്. വിവിധ തരം മോഡലുകളില്‍ ഇന്ന് ടൂത്ത് ബ്രഷ് വിപണിയില്‍ ലഭ്യമാണ്.
പല്ല് വൃത്തിയാക്കുവാനായി ആദിമ മനുഷ്യന്‍ കണ്ടുപിടിച്ച ആദ്യത്തെ ഉപകരണമല്ല ബ്രഷ്. 5,000 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രാചീന ഈജിപ്തുകാര്‍ വായ വൃത്തിയാക്കാന്‍ ചിലയിനം കുറ്റിച്ചെടികളുടെ കമ്പുകള്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ചൈനയിലും, ഇന്ത്യയിലും വിവിധ രീതിയിലുള്ള ടൂത്ത് ബ്രഷുകള്‍ പോലുള്ള സ്റ്റിക്കുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
എന്നാല്‍ ഇന്നു കാണുന്ന നാരുകളുള്ള ടൂത്ത് ബ്രഷുകള്‍ ആദ്യമായി ഉപയോഗിച്ചത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചൈനക്കാരാണ്. ബ്രിട്ടീഷ് പൗരനായ വില്യം ആഡിസ് ആണ് ആദ്യത്തെ ടൂത്ത് ബ്രഷ് നിര്‍മിച്ചത്. എല്ലിന്‍ കഷ്ണത്തിന്‍മേല്‍ മൃഗരോമങ്ങള്‍ വച്ചുപിടിപ്പിച്ചായിരുന്നു അത്. പിന്നീട് മരവും ലോഹവുമൊക്കെ ഉപയോഗിച്ചുള്ള ടൂത്ത് ബ്രഷുകള്‍ രംഗത്തെത്തി.
ബ്രഷ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കല്ലേ
രാവിലെ ഭക്ഷണത്തിന് മുന്‍പ് ബ്രഷ് ചെയ്യാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ബ്രഷ് ചെയ്യാന്‍ വിമുഖത കാണിക്കുന്നവരാണ് മലയാളികളില്‍ ഏറിയ പങ്കും . ഇത് മൂലം ദന്തക്ഷയവും, മോണരോഗവും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ബ്രഷിങിന്റെ കാര്യം മറക്കരുത്. ഏത് ബ്രഷ് ഉപയോഗിക്കണം എന്നത് പലര്‍ക്കും സംശയമുള്ള കാര്യമാണ്. ബ്രഷ് പൊതുവെ സോഫ്റ്റ്, മീഡിയം, ഹാര്‍ഡ് എന്നിങ്ങനെ മൂന്ന് തരത്തിലാണ്. ആരോഗ്യമുള്ള വ്യക്തികള്‍ സോഫ്റ്റ് ബ്രഷോ, മീഡിയം ബ്രഷോ ഉപയോഗിക്കുന്നതാണ് നല്ലത്. ബ്രഷ് വാങ്ങുമ്പോള്‍ ബ്രഷിന്റെ പിടിയും ബ്രസ്സില്‍സും വായയുടെ എല്ലാ ഭാഗത്തും എത്തിച്ചേരേണ്ടതാണെന്ന് പ്രത്യേകം ഉറപ്പുവരുത്തണം. ഹാര്‍ഡ് ബ്രഷ് പൊതുവേ ആരോഗ്യമുള്ള വ്യക്തികള്‍ ഉപയോഗിക്കുന്നത് നല്ലതല്ല.
കുട്ടികള്‍ക്ക് പല്ല് വന്നതു മുതല്‍ ബ്രഷ് ഉപയോഗിക്കാം. ഇതിനായി അമ്മമാര്‍ക്ക് ഫിംഗര്‍ ടൂത്ത് ബ്രഷ് വിപണിയില്‍ ലഭ്യമാണ്. കുട്ടികള്‍ തുപ്പുന്ന പ്രായം അതായത് 2 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ സ്വയം ബ്രഷിങ് പരിശീലിപ്പിക്കണം. കുട്ടികള്‍ക്കായി പീഡിയാട്രിക്ക് ടൂത്ത് ബ്രഷ് ഇന്ന് സുലഭമാണ്. ബ്രഷിങ്ങിന്റെ സമയം വളരെ പ്രധാനമാണ്. 2-4 മിനിറ്റ് വരെ സമയം മാത്രമേ ബ്രഷിങ്ങിന് ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ നമ്മളില്‍ പലരും 5-10 വരെ സമയം ബ്രഷിങ്ങിനായി ഉപയോഗിക്കുന്നു. ഇതു മൂലം 40 വയസ്സ് ആകുമ്പോഴേക്കും പല്ല് തേയ്മാനം കേരളത്തില്‍ കൂടുതലായി കാണപ്പെടുന്നു.
ബ്രഷ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ബ്രഷ് പൊതുവെ ബാക്ടീരയയുടെ കോളനിയാണ്. അത് കൊണ്ട് ബ്രഷ് ഉപയോഗത്തിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കി വയ്ക്കണം. ബ്രഷ് അലക്ഷ്യമായി സൂക്ഷിക്കരുത്. പേസ്റ്റ് എടുക്കുമ്പോള്‍ എപ്പോഴും ബ്രസ്സിൽസിനുള്ളില്‍ പേസ്റ്റ് അമര്‍ത്തി വയ്ക്കണം. വളരെ കുറച്ച് പേസ്റ്റ് മാത്രം എടുത്താല്‍ മതി വെളുത്ത പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. ദന്താരോഗ്യ സംരക്ഷണത്തില്‍ ബ്രഷിങ് ഏറെ പ്രധാനപ്പെട്ടതാണ്. താഴെ നിരയിലുള്ള പല്ലുകള്‍ ബ്രഷ് ചെയ്യുമ്പോള്‍ പല്ലും മോണയും ചേരുന്ന ഭാഗത്തു നിന്ന് മുകളിലേക്കും മുകള്‍ നിരയിലുള്ള പല്ലുകള്‍ പല്ലും മോണയും ചേരുന്ന ഭാഗത്തു നിന്ന് താഴേക്കും തേക്കണം. പല്ലിലും ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ബ്രഷിന്റെ ബ്രസ്സില്‍ തട്ടിയിരിക്കണം. ചവയ്ക്കുന്ന ഭാഗത്ത് ഉള്ള പല്ലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന രീതിയില്‍ ബ്രഷിങ് പരിപാലിക്കാം. ഇതില്‍ വിട്ടു വീഴ്ച അരുത്.
മൂന്ന് മാസത്തിലൊരിക്കല്‍ ടൂത്ത് ബ്രഷ് മാറ്റുന്നത് നല്ലതാണ്. ബ്രഷിങ് ചെയ്യുമ്പോള്‍ കൈയുടെ മുഴുവന്‍ ശക്തിയും ഉപയോഗിക്കരുത്. കൈവിരലുകളുടെ ചെറിയ സമ്മര്‍ദം മാത്രം മതി. ഒരിക്കലും ടൂത്ത് ബ്രഷ് ബാത്ത്‌റൂമുകളിലും, ടോയ്‌ലറ്റുകളിലും സൂക്ഷിക്കരുത്. ബ്രഷിങിന് ശേഷം തുടച്ചു വൃത്തിയാക്കി സുരക്ഷിതമായ സ്ഥലങ്ങളില്‍ വേണം സൂക്ഷിക്കുവാന്‍ .
(കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സീനിയര്‍ ഡെന്റല്‍ ഹൈജീനിസ്റ്റാണ് ലേഖകന്‍)
Content Highlights: dental care tips, tooth brushing, health, dental health
Published: 11 Aug 2022, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented