'പാടാന്‍ കഴിയാത്ത വിധം ഈ രോഗം കീഴടക്കി, വൈകാതെ തിരിച്ചുവരും'; വികാരാധീനയായി ഗായിക


സെലിൻ മേരി ഡിയോൺ | Photos: instagram.com/celinedion/

നിരവധി ആരാധകരുള്ള കനേഡിയന്‍ ഗായികയാണ് സെലിന്‍ മേരി ഡിയോണ്‍. ഇപ്പോഴിതാ താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ തകര്‍ന്നിരിക്കുകയാണ് ആരാധകര്‍. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന തന്റെ യൂറോപ്യന്‍ ടൂര്‍ മാറ്റിവെച്ചെന്നും അതിനു കാരണമായി സെലിന്‍ പങ്കുവെച്ച കാര്യവുമാണ് പലരെയും നിരാശപ്പെടുത്തിയിരിക്കുന്നത്. സ്റ്റിഫ് പേഴ്‌സണ്‍ സിന്‍ഡ്രം എന്ന രോഗാവസ്ഥയിലൂടെ കടന്നുപോവുകയാണ് താന്‍ എന്നാണ് സെലിന്‍ പങ്കുവെച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ ഒരു വീഡിയോയിലൂടെയാണ് സെലിന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. ഏറെനാളുകളായി താന്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും ഈ വെല്ലുവിളികളെ നേരിടുന്നതും കടന്നുപോയതിനെക്കുറിച്ചെല്ലാം തുറന്നുപറയുന്നതുമൊക്കെ പ്രയാസപ്പെടുത്തുന്നുണ്ടെന്നും സെലിന്‍ വ്യക്തമാക്കുന്നു. അടുത്തിടെയാണ് വളരെ അപൂര്‍വമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറായ സ്റ്റിഫ് പേഴ്‌സണ്‍ സിന്‍ഡ്രം എന്ന അവസ്ഥയാണെന്ന് തിരിച്ചറിയുന്നത്. പത്തുലക്ഷത്തിലൊരാള്‍ക്ക് ബാധിക്കാവുന്ന രോഗമാണിത്- സെലിന്‍ പറയുന്നു.

എല്ലാവരെയും വളരെയധികം മിസ് ചെയ്യുന്നുണ്ടെന്നും നടക്കാനോ താന്‍ ഇതുവരെ പാടിയിരുന്നതുപോലെ പാടാനോ കഴിയാത്ത വിധം രോഗം തന്നെ തളര്‍ത്തുന്നുണ്ടെന്നും സെലിന്‍ പറയുന്നു. തന്നെ ചികിത്സിക്കാന്‍ നല്ല ഒരുകൂട്ടം ആരോഗ്യപ്രവര്‍ത്തകരുണ്ടെന്നും വീണ്ടും വേദിയിലെത്താന്‍ കരുത്തയായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും സെലിന്‍ പറയുന്നുണ്ട്. ജീവിതത്തില്‍ ഏറ്റവുമധികം തനിക്ക് ചെയ്യാനിഷ്ടമുള്ളത് സംഗീതമാണ്, വേദിയില്‍ നില്‍ക്കുന്നതും, ആരാധകര്‍ക്കായി പാട്ടുപാടുന്നതുമൊക്കെ മിസ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രമേ രോഗത്തെ അതിജീവിക്കാന്‍ കഴിയൂ. തന്നെ സ്‌നേഹിക്കുകയും ആശംസകള്‍ പങ്കുവെക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നുമുണ്ട് സെലിന്‍. വൈകാതെ എല്ലാവരെയും കാണാനാകുമെന്നാണ് പ്രതീക്ഷ എന്ന് നിറകണ്ണുകളോടെ പറഞ്ഞുകൊണ്ടാണ് സെലിന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

Also Read

ചെങ്കണ്ണ്; ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര ...

പ്രതിരോധമരുന്ന് ഉണ്ടെങ്കിലും ടെറ്റനസ് ബാധിക്കുന്നവർ ...

മാതാപിതാക്കൾ അമിത സംരക്ഷണം കൊടുക്കുന്ന ...

ബ്രഷിങ്ങിന് പകരമാകുമോ മൗത്ത് വാഷുകൾ? ഇവയ്ക്ക് ...

സ്‌ക്രീനിൽ കണ്ടതിനേക്കാൾ വലിയ സൈക്കോകളാണ് ...

എന്താണ് സ്റ്റിഫ് പേഴ്‌സണ്‍ സിന്‍ഡ്രം?

അപൂര്‍വമായി കാണപ്പെടുന്ന ഓട്ടോഇമ്മ്യൂണ്‍ രോഗാവസ്ഥയാണ് ഇത്. കേന്ദ്രനാഡീവ്യവസ്ഥയെ ആണ് ഈ രോഗം ബാധിക്കുന്നത്. കഴുത്തുമുതല്‍ അരക്കെട്ടു വരെയുള്ള ഭാഗത്തെ പേശി
കള്‍ക്ക് വഴക്കക്കുറവ് അനുഭവപ്പെടുന്നതാണ് ലക്ഷണങ്ങളുടെ തുടക്കം. വൈകാതെ ഇത് കൈകളിലേക്കും ശരീരത്തിലെ മറ്റു പേശികളിലേക്കും ബാധിക്കും. ക്രമേണ വേദന അനുഭവപ്പെടുന്ന പേശീവലിവിലേക്കും നയിക്കും. ശബ്ദം, മാനസിക പ്രക്ഷോഭം, നേരിയ സ്പര്‍ശനം തുടങ്ങിയവ പോലും ചിലഘട്ടങ്ങളില്‍ പേശീവലിവ് കൂട്ടിയേക്കാം. തീവ്രമാകുന്ന അവസ്ഥയില്‍ നടക്കാനോ ചലിക്കാനോ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാം.

പത്തുലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ അപൂര്‍വമായാണ് ഈ രോഗം ബാധിക്കുക. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്‌. ഏതു പ്രായത്തിലും ലക്ഷണങ്ങള്‍ അനുഭവപ്പെടാമെങ്കിലും മുപ്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരെയാണ് കൂടുതലും ബാധിക്കുന്നത്. ഡയബറ്റിസ്, തൈറോയ്ഡിറ്റിസ്, വിറ്റിലിഗോ, കടുത്ത അനീമിയ തുടങ്ങിയ രോഗാവസ്ഥകളില്‍ ഉള്ളവരിലാണ് സ്റ്റിഫ് പേഴ്‌സണ്‍ സിന്‍ഡ്രം കൂടുതല്‍ കാണപ്പെടുന്നത്. ചിലതരം അര്‍ബുദ ബാധിതരിലും (സ്തനം, ശ്വാസകോശം, വൃക്ക, തൈറോയ്ഡ്, കുടല്‍ ) രോഗാവസ്ഥ കണ്ടുവരാറുണ്ട്.

എന്താണ് കാരണക്കാരന്‍ ?

സ്റ്റിഫ് പേഴ്‌സണ്‍ സിന്‍ഡ്രം എന്ന രോഗാവസ്ഥയ്ക്കു പിന്നിലെ കാരണം എന്തെന്നത് ഗവേഷകരില്‍ അവ്യക്തമായി തുടരുകയാണ്. ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ പ്രതിരോധശേഷി 'ആക്രമിക്കുന്ന', ഓട്ടോഇമ്മ്യൂണ്‍ രോഗമായാണ് നിര്‍വചിക്കുന്നത്. മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് സ്റ്റിഫ് പേഴ്‌സണ്‍ സിന്‍ഡ്രമിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുക. ചിലരില്‍ കാലക്രമേണ രോഗം അടങ്ങുമെങ്കിലും ചിലരില്‍ ഗുരുതരമാവുകയും ചെയ്യും. തുടക്കത്തില്‍ വന്നും പോയുമിരിക്കുന്ന വേദനയും പേശീവലിവുമാണെങ്കില്‍ പിന്നീട് അത് സ്ഥിരമാവുകയാണ് കാണാറുള്ളത്. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് നല്‍കാറുള്ളത്. വേദനയും അസ്വസ്ഥതകളും കുറയ്ക്കാനും ശരീരത്തിന്റെ ചലനശേഷി പഴയപടി ആക്കാനുമുള്ള ചികിത്സയാണ് നല്‍കുക.

Content Highlights: celine dion suffers from stiff-person syndrome


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023

Most Commented