ഉത്കണ്ഠ നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ രോ​ഗമാവും, അറിയാം ലക്ഷണങ്ങളും ചികിത്സയും


പി.വി സുരാജ്

Representative Image | Photo: Gettyimages.in

ത്കണ്ഠയും ടെൻഷനും ഇല്ലാത്തവരില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും ഇന്റർവ്യൂബോർഡിനെ നേരിടുമ്പോഴുമെല്ലാം ഈ ഉത്കണ്ഠ നമ്മെ പിന്തുടരാറുണ്ട്. കൊറോണയ്ക്കുശേഷം മലയാളികൾക്കിടയിൽ ഉത്കണ്ഠ വളരെ കൂടിയിട്ടുണ്ടെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. മനസ്സിനുള്ളിൽ ഉടലെടുക്കുന്ന, അത്ര ​ഗൗരവകരമല്ലാത്ത വികാരമാണ് ഉത്കണ്ഠ എന്ന് ലളിതമായി പറയാം. അൽപം ആധിയുണ്ടാകുന്ന വിഷയങ്ങളോടുള്ള മനസ്സിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണിത്. എന്നാൽ ഉത്കണ്ഠ നിയന്ത്രിക്കാൻ കഴിയാതെ വരികയും ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്താൽ അതൊരു രോ​ഗമായി എന്നു പറയാം.

അറിയാം ലക്ഷണങ്ങൾ

തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. ഉത്കണഠാരോ​ഗികൾ പൊതുവായ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.

 • അമിതമായ നെഞ്ചിടിപ്പ്
 • കൈകാലുകളുടെ വിറയൽ
 • ഉറക്കക്കുറവ്, ദഹനക്കേട്, തുടർച്ചയായി നീണ്ടുനിൽക്കുന്ന വെപ്രാളം
 • കണ്ണിൽ ഇരുട്ടുകയറുക, ശ്വാസതടസ്സം
പാനിക് ഡിസോർഡർ എന്ന അവസ്ഥ വ്യാപകമായി കാണുന്ന ഉത്കണ്ഠാ രോ​ഗങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെയുണ്ടാകുന്ന പരവേശമാണിത്. നെഞ്ചിടിപ്പ്, കൈകാലുകൾ മരവിക്കുക, നെഞ്ചിൽ ഭാരം അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ. 15-20 മിനിറ്റ്നേരം നീണ്ടുനിൽക്കാം. ​ഗൗരവതരമല്ലെങ്കിലും ഹൃദ്രോ​ഗം ഉൾപ്പെടെയുള്ള പ്രശ്നമുള്ളവരിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം. ഇ.സി.ജി ഉൾപ്പെടെയുള്ള പരിശോധനകൾ ചെയ്യാവുന്നതാണ്.

ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഭയമായ അ​ഗോറഫോബിയ, കൗമാരക്കാർക്കിടയിൽ സോഷ്യൽഫോബിയ, ഉയർന്ന പ്രദേശങ്ങളോടുള്ള ഭയമായ അക്രോഫോബിയ, എതിർലിം​ഗത്തോട് ഇടപഴകുന്നതിനുള്ള അങ്കലാപ്പ് തുടങ്ങിയവയെല്ലാം പൊതുവായി കാണാറുള്ള ഉത്കണ്ഠാരോ​ഗങ്ങളാണ്.

എന്നാൽ ചില ഉത്കണ്ഠകൾ രോ​ഗലക്ഷണങ്ങളായിത്തന്നെ പുറത്തുവരാറുണ്ട്. വയറുമായി ബന്ധപ്പെട്ട ഇറിറ്റബിൾ ബവൽ സിൻഡ്രം അത്തരത്തിലുള്ളതാണ്. ഈ രോ​ഗാവസ്ഥയുള്ളവർക്ക് തുടർച്ചയായി മലവിസർജനം ചെയ്യണമെന്നു തോന്നും. എവിടേക്കെങ്കിലും തിരക്കിട്ട് പോകാനിറങ്ങുമ്പോഴായിരിക്കും ഇത്. പലരും ഇത് ഉദരരോ​ഗമായി തെറ്റിദ്ധരിച്ച് ഉദരരോ​ഗ വിദ​ഗ്ധരെ കാണാറുണ്ട്. എന്നാൽ പരിശോധനകളിൽ പ്രശ്നങ്ങളൊന്നും കാണുകയുമില്ല.

ചികിത്സയുണ്ട്

 • കൃത്യമായ രോ​ഗനിർണയവും ചികിത്സയവും വഴി ഉത്കണ്ഠാരോ​ഗങ്ങളെ മറികട്ടാം. മരുന്നുപയോ​ഗിച്ചുള്ള ചികിത്സയ്ക്കൊപ്പം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതും ഫലപ്രമാണ്.
 • തീവ്രത കുറഞ്ഞ ഉത്കണ്ഠാ പ്രശ്നങ്ങൾക്ക് റിലാക്സേഷൻ വ്യായാമങ്ങൾ ഉൾപ്പെടെയുള്ള മനഃശാസ്ത്രചികിത്സകൾ മതിയാകും.
 • ഉത്കണ്ഠ നിയന്ത്രിക്കാനുള്ള കൗൺസലിങ്ങും തെറാപ്പികളും ഇപ്പോൾ ലഭ്യമാണ്.
 • മനസ്സിന്റെ വൈകാരിക അവസ്ഥ ക്രമീകരിക്കാൻ സഹായിക്കുന്ന ഉത്കണ്ഠാവിരുദ്ധ ഔഷധങ്ങളും ചിലർക്ക് നിർദേശിക്കാറുണ്ട്.
 • തീവ്രമായ ഉത്കണ്ഠാ പ്രശ്നമുള്ളവർക്ക് മരുന്നുകളാണ് ഫലപ്രദം. തലച്ചോറിലെ രാസവസ്തുവിന്റെ അളവിലെ വ്യതിയാനം നിയന്ത്രിക്കുന്ന മരുന്നുകളാണ് അവ.
ഇങ്ങനെ ചെയ്തുനോക്കൂ

ഉത്കണ്ഠ ഒരു രോ​ഗമല്ല എന്ന് തിരിച്ചറിയുകയാണ് അത് മറികടക്കാനുള്ള മാർ​ഗം. മനസ്സിനുണ്ടാകുന്ന ചില മാറ്റങ്ങൾ മാത്രമായിരിക്കാം അവ. നിത്യജീവിതത്തിൽ ചെയ്യാവുന്ന ചില ടെക്നിക്കുകളിലൂടെ ഉത്കണ്ഠയെ തടഞ്ഞുനിർത്താൻ കഴിയും.

 • കൃത്യസമയത്ത് ഉറങ്ങുക, ഉണരുക
 • ഉച്ചയ്ക്കുശേഷം ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കാം
 • ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും മൊബൈൽഫോൺ ഉപയോ​ഗം നിർത്തണം
 • മൊബൈൽഫോൺ ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങളുടെ ഉപയോ​ഗം ദിവസം രണ്ടുമണിക്കൂറിൽ കൂടരുത്
 • ഉറങ്ങുമ്പോഴും ഉണരുമ്പോഴും ദീർഘശ്വസന വ്യായാമങ്ങൾ ശീലിക്കുന്നത് ​ഗുണം ചെയ്യും
 • കൃത്യസമയത്ത് ഭക്ഷണം കഴിക്കണം
 • കൃത്യമായ ഇടവേളകളിൽ ലഘുഭക്ഷണം കഴിച്ചാൽ രക്തത്തിലെ ​ഗ്ലൂക്കോസ്നില താഴാതെ നിർത്താം.
 • സ്ഥിരമായി വ്യായാമം ചെയ്യുക
 • എല്ലാറ്റിനും ഉപരിയായി സ്വന്തം ജീവിതത്തെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാതിരിക്കുക. മറ്റുള്ളവർ എന്തു ചിന്തിക്കുമെന്നു കരുതി അനാവശ്യ ബാധ്യതകൾ തലയിലേറ്റാതിരിക്കുക.
കടപ്പാട്

ഡോ.അരുൺ ബി.നായർ
പ്രൊഫസർ ഓഫ് സൈക്യാട്രി
മെഡിക്കൽ കോളേജ്
തിരുവനന്തപുരം

​ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: anxiety disorder symptoms causes and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented