ഇപ്പോള്‍ സാധനങ്ങളൊന്നും അധികം ചെലവാക്കാനാവില്ല. ഇടയ്ക്കൊരു ചായകുടിക്കാന്‍ തോന്നിയാല്‍ ഒപ്പം കഴിക്കാന്‍ ചെറിയ സ്നാക്സുകള്‍ വീട്ടില്‍ തന്നെയുണ്ടാക്കാം. ഇന്ന് വെജിറ്റബിള്‍ കട്ലറ്റ് പരീക്ഷിച്ചാലോ.
ചേരുവകള്‍
- ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്- അരകപ്പ്
- സവാള- കാല്‍കപ്പ് പൊടിയായി അരിഞ്ഞത്
- പച്ച മുളക്- പൊടിയായിഅരിഞ്ഞത് ഒരു ടീസ്പൂണ്‍
- ഇഞ്ചി- അരടീസ്പൂണ്‍
- വെളുത്തുള്ളി- ഒരു ടീസ്പൂണ്‍
- കാരറ്റ് ഗ്രേറ്റ് ചെയ്തത്- അര കപ്പ്
- ഗ്രീന്‍പീസ് പുഴുങ്ങിപൊടിച്ചത്- കാല് കപ്പ്
- പെരിംജീരകംപൊടി- ഒരു ടീസ്പൂണ്‍
- ഗരംമസാല- അര ടീസ്പൂണ്‍
- പുതിനയില, വേപ്പില- ഒരു ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്.
- പത്തിരി പൊടി- 4 ടീസ്പൂണ്‍
- കോണ്‍ഫ്ളോര്‍- 2 ടീസ്പൂണ്‍
- റവ- അര കപ്പ്
തയ്യാറാക്കുന്ന വിധം
ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ സവാളയും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് കാരറ്റ്, ഉരുളക്കിഴങ്ങ് ഗ്രീന്‍പീസ് എന്നിവകൂടി ചേര്‍ത്ത് ഇളക്കാം. ഇതില്‍ പാകത്തിന് ഉപ്പും, ഗരംമസാലയും പെരിംജീരക പൊടിയും പുതിനയും വേപ്പിലയും കുരുമുളക്പൊടിയും ചേര്‍ത്ത് എല്ലാം നന്നായി മിക്സ് ചെയ്ത് ഇറക്കി വെക്കുക. തണുത്ത ശേഷം നന്നായി കുഴച്ച് ഇഷ്ടപ്പെട്ട ആകൃതി യില്‍ പരത്തിവെക്കുക. പത്തിരി പൊടി, കോണ്‍ഫ്ളോര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ആവശ്യത്തിനുവെള്ളംചേര്ത്തു നേര്മയായികലക്കിവെക്കുക. റവ മിക്സിയില്‍ പൊടിച്ചു വെക്കുക. പരത്തി വെച്ച് കട്ലറ്റ് കലക്കി വെച്ച് മാവില്മുക്കി റവയില്‍ പൊതിഞ്ഞു വെളിച്ചെണ്ണയില്‍ വറുത്തു എടുക്കുക. മുട്ട വെള്ള ഒഴിവാക്കിയതാണ്. സോസു കൂട്ടി കഴിക്കാം.
ഗൃഹലക്ഷ്മി വായനക്കാരുടെ പാചകക്കുറിപ്പുകള്‍
Content Highlights: Vegetable Cutlet
Published: 28 Mar 2020, 11:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented