കുട്ടികളുടെ വയറു നിറയ്ക്കാന്‍ പെടാപ്പാടു പെടുന്ന അമ്മമാരാണ് ഏറെയും. സ്‌കൂളില്‍ കൊടുത്തുവിടുന്ന ഭക്ഷണം അതുപോലെ മക്കള്‍ തിരിച്ചുകൊണ്ടുവരുന്നുവെന്ന് ആവലാതിപ്പെടുന്നവരുണ്ട്. കുട്ടികള്‍ മടികൂടാതെ ഉച്ചഭക്ഷണം കഴിക്കാന്‍ അല്‍പം വെറൈറ്റി വിഭവങ്ങള്‍ ഉണ്ടാക്കിയാല്‍ മതി. ലഞ്ച്‌ബോക്‌സ് കുശാലാക്കുന്ന ടൊമാറ്റോ പീസ് പുലാവ് റെസിപ്പിയാണ് താഴെ നല്‍കിയിരിക്കുന്നത്.

To advertise here,

ചേരുവകള്‍

ബസ്മതി അരി- മൂന്ന് കപ്പ്
സവാള നുറുക്കിയത്- ഒന്ന്
പീസ്- വേവിച്ചത്- അരകപ്പ്
തക്കാളി- അഞ്ച്
പച്ചമുളക് നുറുക്കിയത്- രണ്ട്
ഇഞ്ചി നുറുക്കിയത്- അര ഇഞ്ചികഷ്ണം
മല്ലിയില നുറുക്കിയത്- രണ്ട് ടേബിള്‍ സ്പൂണ്‍

മസാലയ്ക്ക്

കറുവാപ്പട്ട- ഒരു കഷ്ണം
ഗ്രാമ്പൂ- രണ്ടെണ്ണം
ഗരംമസാല, മുളകുപൊടി- അരടീസ്പൂണ്‍ വീതം
മഞ്ഞള്‍പൊടി- കാല്‍ടീസ്പൂണ്‍

താളിക്കാന്‍

കടുക്, ജീരകം : അര ടീസ്പൂണ്‍ വീതം
ചനക്കടല- അര ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ് അര ടീസ്പൂണ്‍
വറ്റല്‍മുളക് നുറുക്കിയത്- ഒന്ന്
കായം- കാല്‍ ടീസ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
കശുവണ്ടി- രണ്ട്  ടേ.സ്പൂണ്‍
നെയ്യ്- രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു വാര്‍പ്പില്‍ നെയ്യ് ചൂടാകുമ്പോള്‍ കശുവണ്ടി ചേര്‍ത്ത് വഴറ്റി മാറ്റിവെക്കുക. അതേപാത്രത്തില്‍ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിക്കുക. ഉഴുന്നുപരിപ്പ്, ജീരകം, ചനക്കടല, കറുവാപ്പട്ട, ഗ്രാമ്പൂ, വറ്റല്‍മുളക് എന്നിവയും ശേഷം കായം, കറിവേപ്പില എന്നിവയും ചേര്‍ത്ത് വഴറ്റണം. അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് ഇളക്കുക. നുറുക്കിയ മൂന്ന് തക്കാളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കി ഏഴ്മിനിറ്റ് വേവിക്കണം. അതില്‍ രണ്ട് തക്കാളി അരച്ചത്, ഗ്രീന്‍പീസ്, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് മൂന്നുമിനിറ്റ് വേവിക്കുക. വെള്ളം വറ്റുമ്പോള്‍ ബസ്മതി വേവിച്ചത് ചേര്‍ത്തിളക്കാം, മല്ലിയിലയും കശുവണ്ടിയും വിതറി വിളമ്പാം.

Content Highlights: tomato peas pulao recipe