കുട്ടികള്‍ക്ക് എല്ലായ്‌പ്പോഴും ഒരേ ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടണമെന്നില്ല. കറികളിലും പലഹാരങ്ങളിലുമെല്ലാം വ്യത്യസ്തത കൊണ്ടുവന്നാല്‍ അവര്‍ മടി കൂടാതെ ഭക്ഷണം കഴിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെയിഷ്ടപ്പെടുന്ന ഒരു പലഹാരമുണ്ടാക്കാം. ബ്രഡ് കൊണ്ട്  തയ്യാറാക്കാവുന്ന വിഭവമാണ് സ്വീറ്റ് ബ്രഡ് ടോസ്റ്റ്. പാലും മുട്ടയും വെണ്ണയും ബ്രഡും എല്ലാം ചേര്‍ത്ത് ഏറ്റവും എളുപ്പത്തില്‍ തയാറാക്കി എടുക്കാം.

To advertise here,

ചേരുവകള്‍


ബ്രൗണ്‍ ബ്രഡ് കഷ്ണങ്ങള്‍- 6 എണ്ണം
മുട്ട- 1
പഞ്ചസാര- ആവശ്യത്തിന്
ഏലക്കാപ്പൊടി- 1/4 ടീ സ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
പാല്‍- 3/4 കപ്പ്
ബട്ടര്‍ - ആവശ്യത്തിന് . 

പാചകരീതി

മുട്ടയും പഞ്ചസാരയും ഉപ്പും ഏലക്ക പൊടിയും ചേര്‍ത്തു നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഇതില്‍ പാല്‍ ചേര്‍ത്തു ഇളക്കി ഓരോ ബ്രഡും അതില്‍ മുക്കിയെടുത്ത് കുറച്ചു ബട്ടര്‍ പുരട്ടിയശേഷം ഫ്രൈയിങ് പാനില്‍ ചെറിയ തീയില്‍ രണ്ടു ഭാഗവും മൊരിച്ചെടുക്കുക. തേനും ബട്ടറിന്റെ ചെറിയ കഷ്ണവും വച്ച് വിളമ്പാം. കുട്ടികള്‍ മടിയില്ലാതെ കഴിക്കും.