
ഊണിന് മീന്‍ നിര്‍ബന്ധമാണോ, എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെമ്പല്ലി തവ പരീക്ഷിക്കാം
ചേരുവകള്‍
- ചെമ്പല്ലി- ഒന്ന്(ഇടത്തരം)
- മുളകുപൊടി- മൂന്ന് ടീസ്പൂണ്‍
- മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- രണ്ട് ടീസ്പൂണ്‍
- കുരുമുളകുപൊടി- രണ്ട് ടീസ്പൂണ്‍
- വിനാഗിരി- രണ്ട് ടീസ്പൂണ്‍
- മീന്‍ മസാല- രണ്ട് ടീസ്പൂണ്‍
- ഉപ്പ് വെളിച്ചെണ്ണ- ആവശ്യത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് മുതല്‍ ഒമ്പതുവരെയുള്ള ചേരുവകള്‍ ഒരു ബൗളില്‍ എടുത്ത ശേഷം നന്നായി ഇളക്കി മസാല തയ്യാറാക്കുക. ഇനി വൃത്തിയാക്കി വരഞ്ഞ മീനില്‍ ഈ മസാല തേച്ചുപിടിപ്പിക്കുക. ഇത് കുറച്ചു നേരം മാറ്റി വയ്ക്കാം. തവ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇതില്‍ മീന്‍ പൊരിച്ചെടുക്കാം.
(തയ്യാറാക്കിയത്- പ്രജിത്ത്, എക്സിക്യൂട്ടീവ് ഷെഫ്, ദി ഷാപ്പ് റസ്റ്റൊറന്റ്, കോഴിക്കോട്)
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Special Chemballi Thawa Fry for Lunch
Published: 20 Jul 2021, 01:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented