ഇന്ന് പലരും കലോറിയെക്കുറിച്ച് ബോധവാന്മാരാണ്. രുചിയൊട്ടും കുറയ്ക്കാതെ കുറഞ്ഞ കലോറിയില്‍ കഴിക്കാവുന്ന പ്രഭാതഭക്ഷണങ്ങള്‍ പരിചയപ്പെട്ടാലോ. അവയ്ക്ക് വിലകൂടിയ ചേരുവകളോ നീണ്ട തയ്യാറെടുപ്പുകളോ ആവശ്യമില്ല, 15 മിനിറ്റിനുള്ളില്‍ തയ്യാറാക്കാവുന്ന ഈ വിഭവങ്ങള്‍ക്ക് മികച്ച ചേരുവകള്‍ മാത്രം മതി.
മുളപ്പിച്ച ചെറുപയര്‍
ഇത് തയ്യാറാക്കാനായി എടുക്കുന്ന സമയം ഏകദേശം 5 മിനിറ്റ് മാത്രമാണ്. ഫ്രഷ് ആയി തോന്നുന്നതും ആവശ്യമായ പ്രോട്ടീന്‍ അടങ്ങിയതുമായ ഒരു പ്രഭാതഭക്ഷണമാണിത്. മുളപ്പിച്ച ചെറുപയര്‍ വേഗത്തില്‍ തയ്യാറാക്കാവുന്നതും പാചകം ആവശ്യമില്ലാത്തതുമാണ്. തക്കാളി, ഉള്ളി, പച്ചമുളക്, നാരങ്ങ, ചാട്ട് മസാല, മല്ലിയില എന്നിവ ചേര്‍ത്താല്‍ മാത്രം മതി.
മസാല ഓട്‌സ്
ഇത് തയ്യാറാക്കാന്‍ ഏകദേശം 7-10 മിനിറ്റ് വരെ സമയം മതി. മസാല ഓട്‌സ് ഉണ്ടാക്കുന്നത് ഒരു പാചകമായി കണക്കാക്കാന്‍ പോലും സാധിക്കില്ല. ക്വിക്ക്-കുക്ക് ഓട്സ് വെള്ളത്തില്‍ വേവിച്ച്, കൂടുതല്‍ നാരുകള്‍ക്കായി കാരറ്റ്, ഗ്രീന്‍പീസ്, അല്ലെങ്കില്‍ ചീര പോലുള്ള പച്ചക്കറികള്‍ ചേര്‍ത്താല്‍ മതി. മഞ്ഞള്‍പ്പൊടി, ഇഞ്ചി, കുരുമുളക്, ഒരു നുള്ള് ഉപ്പ് എന്നിവ ഉപയോഗിച്ച് ലളിതമായി രുചികൂട്ടാം. ഇത് ക്രീമോ കട്ടിയോ ഇല്ലാത്ത, എന്നാല്‍ ആശ്വാസം നല്‍കുന്ന, കുറഞ്ഞ കലോറിയുള്ള ഒരു വിഭവമാണ്. ചൂടുള്ള പ്രഭാതഭക്ഷണം ആഗ്രഹിക്കുന്ന, എന്നാല്‍ കൂടുതല്‍ സമയമെടുത്ത് പാചകം ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഇത് അനുയോജ്യമാണ്.
പച്ചക്കറികള്‍ ചേര്‍ത്ത കടലമാവ് ചീല
ഏകദേശം 10 മിനിറ്റുകൊണ്ട് ഇത് തയ്യാറാക്കാം. കടലമാവ് ചീല എന്നത് പ്രോട്ടീന്‍ പാന്‍കേക്കിന്റെ ഒരു നാടന്‍ പതിപ്പാണ്. ഇത് വേഗത്തില്‍ തയ്യാറാക്കാവുന്നതും, ഇഷ്ടാനുസരണം മാറ്റങ്ങള്‍ വരുത്താവുന്നതുമാണ്. കടലമാവില്‍ വെള്ളം ചേര്‍ത്ത്, മസാലകളും അരിഞ്ഞുവെച്ച കാരറ്റ് അല്ലെങ്കില്‍ കാപ്‌സിക്കം പോലുള്ള പച്ചക്കറികളും അതൊടൊപ്പം മിക്‌സ് ചെയ്ത് പാനില്‍ ഒഴിക്കുക. ഇത് വേഗത്തില്‍ വേവുന്നതാണ്.
തൈരും പോഹയും
ഒരു കംഫര്‍ട്ട് ഫുഡ് ആണിത്. അവല്‍ കുഴഞ്ഞുപോകാതെ, മൃദുവായിരിക്കാന്‍ മാത്രം ചെറുതായി കുതിര്‍ക്കുക, ശേഷം തൈര്, ഒരുപിടി നിലക്കടല, കറിവേപ്പില താളിച്ചത്, അരിഞ്ഞ മുളക് എന്നിവ ചേര്‍ത്ത് ഇളക്കുക.
ഉപ്പുമാവ്
ഏകദേശം 12 മിനിറ്റിനുള്ളില്‍ ഉപ്പുമാവ് തയ്യാറാക്കാം. സാധാരണ ഉപ്പുമാവിന്റെ കലോറി കുറഞ്ഞ പതിപ്പാണിത്. വറുത്ത റവകൊണ്ടുണ്ടാക്കുന്ന ഉപ്പുമാവില്‍ ധാരാളം പച്ചക്കറികളും ഉപയോഗിക്കുന്നത് കലോറി കൂട്ടാതെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
വാഴപ്പഴവും പീനട്ട് ബട്ടറും ചേര്‍ത്ത ഹോള്‍-വീറ്റ് ടോസ്റ്റ്
വളരെ കുറച്ചുസമയംകൊണ്ട് തയ്യാറാക്കാവുന്ന വിഭവമാണിത്. വീറ്റ് ടോസ്റ്റ്, നേരിയ അളവില്‍ പീനട്ട് ബട്ടര്‍, കുറച്ച് കഷ്ണം വാഴപ്പഴം, പോഷകസമൃദ്ധവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണം തയ്യാറാക്കാന്‍ ഇത് മാത്രം മതി. നിങ്ങള്‍ക്ക് പെട്ടെന്ന് ഊര്‍ജം നല്‍കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ കുറച്ച് പ്രോട്ടീന്‍, ഉച്ചഭക്ഷണം വരെ പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ ഊര്‍ജ്ജം എന്നിവ ഇതില്‍ നിന്ന് ലഭിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Discover 15-minute low-calorie breakfast recipes! Enjoy healthy, delicious meals like sprouted moong, masala oats, and more.
Published: 23 Nov 2025, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented