മിക്ക ആഘോഷവേളകളിലും ഒഴിവാക്കാന്‍ പറ്റാത്ത മധുരപലഹാരമാണ് ജാമുന്‍. മധുരലായനിയില്‍ മുങ്ങിക്കിടക്കുന്ന ജാമുന്‍ ദീപാവലി, ഹോളി, നവരാത്രി ആഘോഷങ്ങളില്‍ ഇടംപിടിക്കുന്ന വിഭവങ്ങളില്‍ ഒന്നുകൂടിയാണ്. ശര്‍ക്കര ജാമുന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

To advertise here,

ആവശ്യമുള്ള സാധനങ്ങള്‍

  • പാല്‍ക്കട്ടി(ഖോയ) - 500 ഗ്രാം
  • മൈദ                -175 ഗ്രാം
  • കുക്കിങ് സോഡ    -അര ടീസ്പൂണ്‍
  • ഏലക്ക(പൊടിച്ചത്)- അഞ്ച് ഗ്രാം
  • ശര്‍ക്കര                -1.5 കിലോഗ്രാം
  • വെള്ളം                -ഒന്നര ലിറ്റര്‍
  • എണ്ണ                 -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാല്‍ക്കട്ടി, മൈദ, ഏലക്കപ്പൊടി, കുക്കിങ് സോഡ എന്നിവയില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കണം. വെള്ളം കൂടിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കാം. ഇതില്‍നിന്ന് ചെറിയ ഉരുളകള്‍ കൈവെള്ളയിലിട്ട് ഉരുട്ടിയുണ്ടാക്കാം. ഒരു പാത്രം അടുപ്പത്ത് വെച്ച് നന്നായി ചൂടായി കഴിയുമ്പോള്‍ ഉരുളകള്‍ ഓരോന്നായി ഇട്ട് ചെറിയ ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കാം. ഈ സമയംകൊണ്ട് ശര്‍ക്ക പാനി തയ്യാറാക്കാം. ശര്‍ക്കര പാനി തയ്യാറായി കഴിഞ്ഞ് നേരത്തെ വറുത്തെടുത്ത് വെച്ച ഉരുളകള്‍ പാനിയിലേക്ക് മാറ്റാം. ആവശ്യമെങ്കില്‍ പിസ്ത ഉപയോഗിച്ച് ഇവ അലങ്കരിക്കാം.