പോഷകഗുണങ്ങൾ ഏറെയുള്ള ചക്കക്കുരു കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കിയാല്ലോ. രുചികരമായ ചക്കക്കുരു ചമ്മന്തിപ്പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം. 

To advertise here,

ആവശ്യമുള്ള സാധനങ്ങൾ

  • ചക്കക്കുരു   -   ഒരു കപ്പ്
  • തേങ്ങ    -   ഒരെണ്ണം
  • വെളുത്തുള്ളി    -    ഒരു തുടത്തിന്റെ             പകുതി
  • ഇഞ്ചി    -    ഒരു കഷണം
  • പുളി   -    ഒരു ചെറിയ ഉരുള
  • കറിവേപ്പില    -   മൂന്ന് തണ്ട്
  • മുളകുപൊടി    -    ഒരു ടീസ്പൂണ്‍
  • ഉപ്പ്    -  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചക്കക്കുരു ഉപ്പും ആവശ്യത്തിന് വെളളവും ചേര്‍ത്ത് പുഴുങ്ങുക. ഇനി വെള്ളം കളഞ്ഞ് ഫാനിനുകീഴില്‍ നനവ് മാറ്റി പൊടിച്ചെടുക്കുക. ഈ പൊടി വറുത്തോളൂ. ചിരകിയതേങ്ങ, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പുളി, ഉപ്പ്, എന്നിവ പച്ചമണം മാറുന്നതുവരെ വഴറ്റണം. നന്നായി തണുത്തതിനുശേഷം മിക്‌സിയില്‍ പൊടിച്ചോളൂ. ഇത് വീണ്ടും അടുപ്പില്‍ വച്ച് ചക്കക്കുരുപ്പൊടിയും മുളകുപൊടിയുമിട്ട് നന്നായി വറുത്തോളൂ. തണുത്തശേഷം കുപ്പിയിലാക്കുക.

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)