
ഇന്ന് ദു:ഖവെള്ളി ആചരണത്തിന്റെ തിരക്കിലാണ് കേരളത്തിലെ നസ്രാണികള്‍. ഇന്നത്തെ ഭക്ഷണം ലളിതമാണെങ്കിലും പോഷക സമൃദ്ധമാക്കിയാലോ. റാഗി ഡേറ്റ്സ് കഞ്ഞി പരീക്ഷിക്കാം
ചേരുവകള്‍
- അരിച്ചോളം- അരക്കപ്പ്
- റാഗിപ്പൊടി- അരക്കപ്പ്
- ഡേറ്റ്സ്- ആറെണ്ണം
- വെള്ളം- ഒരു കപ്പ്
- ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
അരിച്ചോളം, റാഗിപ്പൊടി, ഡേറ്റ്സ് നാലെണ്ണം കുരു നീക്കിയത് എന്നിവ അരക്കപ്പ് വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അരകപ്പ് വെള്ളം കൂടി ചേര്‍ത്ത് മിക്സിയില്‍ ഒന്ന് അടിച്ചെടുക്കാം. ഒരു പാന്‍ ചൂടാകുമ്പോള്‍ ഈ കൂട്ട് അതിലൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് കുറുക്കി എടുക്കാം. ഇനി തീയണച്ച് ബാക്കിയുള്ള ഡേറ്റ്സ് കുരുനിക്കി കണങ്ങളാക്കിയത് വിതറി അലങ്കരിക്കാം. ചൂടോടെ കുടിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Good Friday food simple and healthy ragi dates kanji
Published: 02 Apr 2021, 02:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented