വീട്ടില്‍ ചില ദിവസങ്ങളില്‍ ബാക്കി വരുന്ന ഭക്ഷണം എന്തു ചെയ്യും? പലപ്പോഴും ഇതൊരു വലിയ ടെന്‍ഷനാണ്. ഇത്തരത്തില്‍ ബാക്കി വരുന്ന ചോറ് കൊണ്ട് രുചികരമായ മറ്റൊരു വിഭവം ഒരുക്കി നോക്കാം. ബാക്കി വന്ന ചോറുകൊണ്ട് ഗുജറാത്തി സ്‌റ്റൈല്‍ മസാല ചോറ് ഉണ്ടാക്കാം.
ചേരുവകള്‍
- ചോറ്- രണ്ട് കപ്പ്
- ഉരുളക്കിഴങ്ങ്, ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
- കാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ്( ആവശ്യമെങ്കില്‍)- അര കപ്പ്
- നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
- പച്ച ഏലയ്ക്ക- രണ്ട്
- ഗ്രാമ്പൂ- മൂന്ന്
- കറുവപട്ട- ഒന്ന്
- മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
- മുളക്പൊടി- അര ടീസ്പൂണ്‍
- കായം- അര ടീസ്പൂണ്‍
- ജീരകം- അര ടീസ്പൂണ്‍
- ഗരം മസാല- അര ടീസ്പൂണ്‍
- നാരങ്ങാനീര്- പാകത്തിന്
- ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ നെയ്യ്, കായം, ഏലയ്ക്ക, കറുവപട്ട, ഗ്രാമ്പൂ, ജീരകം എന്നിവയിട്ട് ചൂടാക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ആവശ്യമെങ്കില്‍ മറ്റ് പച്ചക്കറികള്‍ എന്നിവ ചേര്‍ക്കുക. ഇവ ഫ്രൈയായി വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവകൂടി ചേര്‍ത്ത് സോഫ്റ്റാകുന്നതുവരെ ഇളക്കുക.
ഇനി ഗരം മസാലയും മുളക്പൊടിയും ചേര്‍ത്ത് ഇളക്കാം. മസാല വെന്തു തുടങ്ങിയാല്‍ വേവിച്ചു വച്ച ചോറ് ഇതില്‍ മിക്സ് ചെയ്ത് 10 മിനിറ്റ് അടച്ച് ചെറുതീയില്‍ വേവിക്കാം. ഇനി തീയണച്ച് നാരങ്ങാനീര് ചേര്‍ത്ത് കഴിക്കാം.
Content Highlights: Easy Recipe for Gujarati Masala Rice With Leftover Rice
Published: 13 Aug 2024, 11:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented