ചെമ്മീന്‍ റൈസ് പരീക്ഷിച്ചാലോ

ചെമ്മീന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. ചെമ്മീനും ചോറും ഉണ്ടെങ്കില്‍ ഭക്ഷണം കുശാല്‍. എങ്കില്‍ ഇന്ന് ചെമ്മീന്‍ റൈസ് പരീക്ഷിച്ചാലോ
- ചെമ്മീന്‍- അര കിലോ
- കൈമ അരി- അര കിലോ
- സവാള- രണ്ടെണ്ടണ്ണം
- വലിയ തക്കാളി - ഒന്ന്
- ഇഞ്ചി- ഒരു കഷ്ണം
- വെളുത്തുള്ളി- അഞ്ചല്ലി
- പച്ചമുളക്- ആറെണ്ണം
- കറുവാപ്പട്ട- ഒരു കഷ്ണം
- ഗ്രാമ്പൂ- അഞ്ചെണ്ണം
- ഏലക്കായ- മൂന്നെണ്ണം
- മഞ്ഞള്‍പൊടി- അര സ്പൂണ്‍
- മല്ലിയില, പുതിനയില- ആവശ്യത്തിന്
- കുരുമുളകുപൊടി- അര സ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- നെയ്യ്- രണ്ടണ്ട് സ്പൂണ്‍
- സണ്‍ഫ്ളവര്‍ ഓയില്‍- മൂന്ന് സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുക്കറില്‍ നെയ്യും ഓയിലും ഒഴിച്ച് ചൂടാകുമ്പോള്‍ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവയിടുക. മൂത്തുവരുമ്പോള്‍ അരിഞ്ഞ സവാളയിട്ട് വഴറ്റുക. ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയിട്ട് നന്നായി വഴറ്റാം. പിന്നെ തക്കാളിയിട്ട് വഴറ്റി ചെമ്മീനും ഉപ്പും ചേര്‍ത്തിളക്കുക. അരിഞ്ഞ പുതിനയിലയും മല്ലിയിലയും ചേര്‍ത്തിളക്കിയശേഷം കുരുമുളകുപൊടിയും മഞ്ഞള്‍പൊടിയുമിട്ട് ചെമ്മീന്‍ വേവുന്നതുവരെ വെയ്ക്കണം. അരിയുടെ ഒന്നര ഇരട്ടി വെള്ളമെടുത്ത് മസാലയിലേക്ക് ഒഴിക്കുക. തിളയ്ക്കുമ്പോള്‍ അരി ഇടാം. ഉപ്പ് ചേര്‍ത്ത് കുക്കര്‍ അടച്ചുവെച്ച് വേവിക്കുക. ഒരു വിസില്‍ വരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കാം.
Content Highlight: Easy prawn rice
Published: 15 Jan 2020, 12:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented