ഓട്സ് കഴിയ്ക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍ ? എങ്കില്‍ ഓട്സ് തയ്യാറാക്കുന്ന രീതി ഒന്നു മാറ്റിനോക്കാം. രുചികരമായ രീതിയില്‍ പച്ചക്കറികളും മസാലകളും ചേര്‍ത്ത് ഓട്സ് തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാം മസാല ഓട്സ്
ചേരുവകള്‍
- റോള്‍ഡ് ഓട്സ്-ഒരു കപ്പ്
- ഉപ്പ്-പാകത്തിന്
- ജീരകം-ഒരു നുള്ള്
- മഞ്ഞപ്പൊടി-അര ടീസ്പൂണ്‍
- ഗരം മസാല-മൂന്ന് ടീസ്പൂണ്‍
- ഓയില്‍-ഒരു ടീസ്പൂണ്‍
- സവാള അരിഞ്ഞത്-1
- ക്യാരറ്റ് അരിഞ്ഞത്-1
- തക്കാളി അരിഞ്ഞത്-2
- ഗ്രീന്‍ പീസ് -അരക്കപ്പ്
- പച്ചമുളക്-2
പാചകരീതിയിലേയ്ക്ക്
ഒരു കടായി ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേയ്ക്ക് ജീരകമിട്ട് പൊട്ടിക്കണം. ശേഷം അതിലേയ്ക്ക് അരിഞ്ഞവെച്ച സവാള, പച്ചമുളക് എ്ന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.്അതിലേയ്ക്ക് തക്കാളി, ക്യാരറ്റ് , മഞ്ഞപ്പൊടി,ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ഉളക്കുക.
ഒരു കപ്പ് വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിക്കണം. ചെറിയ തീയില്‍ വേവിക്കം. എല്ലാം നന്നായി വെന്തു വരുമ്പോള്‍ ഉപ്പ് ചേര്‍ക്കാം. ഇതിലേയ്ക്ക് ഓട്സും ഗ്രീന്‍പീസും ചേര്‍ത്തുകൊടുക്കണം. പാകത്തിന് വെന്തുവരുമ്പോള്‍ തീയണയ്ക്കാം.ചൂടോടെ വിളമ്പാം.
Content Highlights: Easy Masala Oats Recipe
Published: 30 Nov 2024, 03:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented