പെട്ടെന്നൊരു സാന്‍ഡ്‌വിച്ച് തയ്യാറാക്കിയാല്ലോ. വളരെ എളുപ്പത്തില്‍ കുറച്ച് ചേരുവകള്‍ മാത്രം ഉപയോഗിച്ച് ഒരു ഗ്രില്‍ഡ് ചിക്കന്‍ സാന്‍ഡ്‌വിച്ച് തയ്യാറാക്കാം.

To advertise here,

ആവശ്യമുള്ള സാധനങ്ങള്‍

  • ചിക്കന്‍ വേവിച്ചെടുത്തത്(ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്തത്)            -അരകപ്പ്
  • ഉപ്പ്            -ആവശ്യത്തിന്
  • ബ്രെഡ്     -4 എണ്ണം
  • കാപ്‌സിക്കം    -കാല്‍കപ്പ്
  • വെണ്ണ            -3 ടീസ്പൂണ്‍
  • ലെറ്റിയൂസ് ഇല        -4 എണ്ണം
  • മയൊണൈസ്        -3 ടീസ്പൂണ്‍
  • ചാട്ട് മസാല        -ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വേവിച്ചെടുത്ത ചിക്കന്‍ നന്നായി അരിഞ്ഞെടുക്കുക. വലിയൊരു പാത്രത്തിലേക്ക് ഇത് മാറ്റിയ ശേഷം ഇതിലേക്ക് നന്നായി അരിഞ്ഞ കാപ്‌സിക്കം, ചാട്ട് മസാല, ഉപ്പ്, മയൊണൈസ് എന്നിവ ഇട്ട് നന്നായി കുഴച്ചെടുക്കുക.

ബ്രെഡിന്റെ ഇരുവശങ്ങളിലും വെണ്ണ പുരട്ടിയശേഷം ലെറ്റിയൂസ് ഇല വയ്ക്കുക. ഇതിനു മുകളിലായി നേരത്തെ തയ്യാറാക്കി വെച്ച് കൂട്ട് നിരത്തുക. മുകളില്‍ ഒരു ബ്രെഡ് കഷ്ണം കൂടി വെച്ച് സാന്‍ഡ്‌വിച്ച് പോലെ അടുക്കിവെയ്ക്കുക. ഇതിന്റെ അവസാനം വെച്ച ബ്രെഡിന്റെ മുകളിലും വെണ്ണ പുരട്ടുക. ശേഷം ഗ്രില്ലറില്‍ രണ്ട് മുതല്‍ നാല് മിനിറ്റ് നേരം വെച്ച് ഗ്രില്‍ ചെയ്‌തെടുക്കുക. നന്നായി ഗ്രില്‍ ചെയ്ത് കഴിയുമ്പോള്‍ ചൂടോടെ വിളമ്പാം.