ചോറിനും ചപ്പാത്തിക്കും റോട്ടിക്കുമെല്ലാം സൂപ്പര്‍ കോമ്പിനേഷനായ ദം ആലൂ തയ്യാറാക്കിയാലോ
ചേരുവകള്‍
- വേവിച്ച ഉരുളക്കിഴങ്ങ്- നാല്
- ടൊമാറ്റോപ്യൂരി- കാല് കപ്പ്
- സവാള, അരിഞ്ഞത്- അര കപ്പ്
- തൈര്- കാല് കപ്പ്
- ഉപ്പ്- പാകത്തിന്
- കശുവണ്ടി പേസ്റ്റ്- രണ്ട് ടേബിള്‍ സ്പൂണ്‍
- മുളക് പൊടി- രണ്ട് ടീസ്ഫൂണ്
- ഗരംമസാല- അര ടീസ്പൂണ്‍
- മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
- കുരുമുളക്- നാല്
- കറുവപട്ട- ഒന്ന്
- ഗ്രാമ്പു- 3
- ഏലയ്ക്ക- മൂന്ന്
- മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വേവിച്ച ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി എണ്ണയില്‍ ഗോള്‍ഡന്‍ നിറമാകും വരെ വറുത്തെടുക്കുക. ബാക്കിയുള്ള എണ്ണയില്‍ ഗ്രാമ്പൂ, കറുവപട്ട, കുരുമുളക്, ഏലയ്ക്ക എന്നിവ ഇട്ട് വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റാം. ശേഷം ടൊമാറ്റോപ്യൂരിയും തൈരും ചേര്‍ത്ത് ഇളക്കാം. ഇതില്‍ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളക്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി രണ്ട് മിനിട്ട് വേവിക്കാം. ഇനി കശുവണ്ടി പേസ്റ്റ് ചേര്‍ക്കാം. ഇതിലേക്ക് വറുത്ത ഉരുളക്കിഴങ്ങും ചേര്‍ത്ത് ഇളക്കുക. അല്പം വെള്ളം ചേര്‍ത്ത് തിളക്കുന്നതുവരെ വയ്ക്കാം. തീയണച്ച് മല്ലിയില വിതറി അലങ്കരിക്കാം..
Content Highlights: dum aloo recipe for rice and roti
Published: 20 Nov 2020, 12:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented