
പ്രമേഹമുണ്ടെങ്കില്‍ ഇഷ്ടമുള്ള ഭക്ഷണസാധങ്ങളും ഒഴിവാക്കാന്‍ ഏറെയുണ്ടാവും. പ്രത്യേകിച്ചും ചോറും മധുരവുമൊക്കെയാണ് പലര്‍ക്കും വേണ്ടെന്ന് വയ്ക്കേണ്ടി വരുന്നത്. ഉച്ചക്ക് ചോറുണ്ടില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും എന്നാണോ, പോഷകങ്ങള്‍ ഏറെ അടങ്ങിയ വയറു നിറയ്ക്കുന്ന ഈ സാലഡ് പരീക്ഷിച്ചാലോ
ചേരുവകള്‍
- പനീര്‍ കഷണങ്ങളാക്കിയത്- ഒന്ന്
- കാരറ്റ് അരിഞ്ഞത്- ഒന്ന്
- സവാള കനംകുറച്ച് അരിഞ്ഞത്- അരകപ്പ്
- തക്കാളി കനംകുറച്ച് അരിഞ്ഞത്- അരകപ്പ്
- കുരുമുളക്പൊടി- ഒരു ടീസ്പൂണ്‍
- നാരങ്ങാനീര്- ഒരു ടീസ്പൂണ്‍
- മല്ലിയില- ഒരു പിടി
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ സവാള, കാരറ്റ്, തക്കാളി എന്നിവ ഇടുക. ഇതിലേക്ക് പനീര്‍, കുരുമുളക്പൊടി, നാരങ്ങാനീര്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. സേര്‍വിങ് ബൗളിലേക്ക് വിളമ്പി കഴിക്കാം.
Content Highlights: Diabetes Diet Salad Made With Carrots And Paneer
Published: 19 Nov 2020, 01:07 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented