ചായക്കൊപ്പം കഴിക്കാം എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സോയ കൂര്‍ക്ക വെജിറ്റബിള്‍ കട്‌ലറ്റ്

To advertise here,

ചേരുവകള്‍

  1. സോയാ ചങ്ക്‌സ്- ഒരുകപ്പ്
  2. കൂര്‍ക്ക പുഴുങ്ങിപ്പൊടിച്ചത്- മുക്കാല്‍ കപ്പ്
  3. ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത്- അര ടീസ്പൂണ്‍.
  4. പച്ചമുളക്  ചെറുതായി അരിഞ്ഞത്- രണ്ട്
  5. സവാള പൊടിയായി-- അരിഞ്ഞത്- ഒന്ന് 
  6. മഞ്ഞള്‍പൊടി പൊടി- കാല്‍ ടീസ്പൂണ്‍
  7. മുളകുപൊടി- അരടീസ്പൂണ്‍ 
  8. ഗരം മസാല- അര ടീസ്പൂണ്‍
  9. കുരുമുളകുപൊടി- അര  ടീസ്പൂണ്‍
  10. മല്ലിയില, കറിവേപ്പില- കുറച്ച്
  11. ഉപ്പ്, എണ്ണ- ആവശ്യത്തിന്
  12. മുട്ടയുടെ വെള്ള- ഒന്ന്
  13. ബ്രെഡ് പൊടിച്ചത്- കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

സോയാ ചങ്ക്‌സ് തിളച്ച വെള്ളത്തിലിട്ട് കുതിര്‍ത്ത് അതിനു ശേഷം നന്നായി കഴുകി പിഴിഞ്ഞെടുത്ത മിക്‌സിയില്‍ ക്രഷ് ചെയ്‌തെടുക്കുക .ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍  പൊടിയായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റുക ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക ക്രഷ് ചെയ്തുവെച്ച സോയാ ചങ്ക്‌സ് ചേര്‍ക്കുക  വഴന്നു വരുമ്പോള്‍ മസാലപ്പൊടികള്‍ ആവശ്യത്തിന് ഉപ്പ് മല്ലിയില കറിവേപ്പില പൊടിയായി അരിഞ്ഞത് ചേര്‍ത്ത് പുഴുങ്ങി പൊടിച്ച് കൂര്‍ക്ക ചേര്‍ത്ത് നന്നായി ഇളക്കി തണുക്കുമ്പോള്‍ കുഴച്ച് കട്‌ലറ്റ് ഷേപ്പില്‍ ഉരുട്ടി മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രെഡ് പൊടിയില്‍ ഉരുട്ടി എണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കുക. രുചിയുള്ള സോയാ കൂര്‍ക്ക കട്‌ലറ്റ് റെഡി

Content Highlights: Cutlet Recipes