
കട്ലെറ്റുകൾ ഇഷ്ടമുള്ളവരാണ് മിക്കയാളുകളും. ബീറ്റ്റൂട്ട് കൊണ്ട് തയ്യാറാക്കുന്ന കട്ലെറ്റ് റെസിപ്പിയാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
ബീറ്റ്റൂട്ട്- 2 മീഡിയം സൈസ്
ഉരുളക്കിഴങ്ങ്- മൂന്ന് മീഡിയം സൈസ്
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കശ്മീരി മുളകുപൊടി- അര ടീസ്പൂൺ
പെരുംജീരകം പൊടി- 1 ടീസ്പൂൺ
ഗരം മസാല പൗഡർ- അര ടീസ്പൂൺ
മല്ലിപ്പൊടി- 1 ടീസ്പൂൺ
ചാട്ട് മസാല- 1 ടീസ്പൂൺ
നാരങ്ങാ നീര്- 1 ടീസ്പൂൺ
പച്ചമുളക്- 1
ഉപ്പ്- ആവശ്യത്തിന്
ഇഞ്ചി ചതച്ചത്- 1 ടീസ്പൂൺ
അരിപ്പൊടി- രണ്ട് ടേബിൾ സ്പൂൺ
റവ- അര കപ്പ്
എണ്ണ- വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിലോ പ്രഷർ കുക്കറിലോ ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പിട്ട് വേവിക്കുക. വെള്ളം വാർത്തതിനു ശേഷം ബീറ്റ്റൂട്ടിന്റെയും ഉരുളക്കിഴങ്ങിന്റെയും തൊലി നീക്കി ഗ്രേറ്റ് ചെയ്യുക. എല്ലാ മസാലകളും പച്ചമുളക് അരിഞ്ഞതും ഉപ്പും അരിപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇവ കട്ലെറ്റിന്റെ പരുവത്തിൽ പരത്തുക. ശേഷം വറുത്തെടുത്ത റവ ഒരു പ്ലേറ്റിൽ വെക്കുക. പരത്തിയ കട്ലെറ്റ് റവയിൽ മുക്കിയെടുക്കുക. പാനിൽ എണ്ണയൊഴിച്ച് നന്നായി ചൂടായതിനു ശേഷം കട്ലെറ്റുകൾ ഓരോന്നായി വറുത്തെടുക്കുക. സോസിനൊപ്പം കഴിക്കാം.
Content Highlights: cutlet recipe, beetroot cutlet recipe, easy snacks
Published: 16 Mar 2022, 05:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented