കലോറി കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞു നടക്കുകയാണോ? കലോറി കുറഞ്ഞവയില്‍ സൂപ്പിനും വലിയ പങ്കുണ്ട് . അവ പരീക്ഷിച്ചാലോ? തടി കൂടുകയും ഇല്ല, ആരോഗ്യവും സംരക്ഷിക്കുകയും ചെയ്യാം. ഇത്തരത്തില്‍ വെയ്റ്റ്ലോസ് ആഗ്രഹിക്കുന്നവര്‍ക്ക് രുചിയോടെ കഴിക്കാവുന്ന ഒരു വിഭവമാണ് മത്തങ്ങ സൂപ്പ്.
ചേരുവകള്‍
മത്തങ്ങ-250 ഗ്രാം
കാരറ്റ്- രണ്ടെണ്ണം
വെളുത്തുള്ളി അരിഞ്ഞത്-നാലെണ്ണം
ഒലിവ് ഓയില്‍-ഒരു ടേബിള്‍സ്പൂണ്‍
കറുവാപ്പട്ട-ഒരെണ്ണം
കുരുമുളക്- അഞ്ചെണ്ണം
വെള്ളം- മൂന്നു കപ്പ്
ഉപ്പ്- അല്പം
പനിക്കൂര്‍ക്ക- അല്പം
ബട്ടര്‍- ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
കാരറ്റും മത്തങ്ങയും തൊലികളഞ്ഞ് വൃത്തിയാക്കി കഷ്ണങ്ങളായി അരിയുക. ഇത് മാറ്റിവെക്കുക. ഇനി ഒരു പ്രഷര്‍ കുക്കറില്‍ ഒലിവ് ഓയില്‍ ഒഴിച്ച് മീഡിയം തീയില്‍ ചൂടാക്കുക. ചൂടായിക്കഴിഞ്ഞാല്‍ കറുവാപ്പട്ട, വെളുത്തുള്ളി, കുരുമുളക് എന്നിവ ചേര്‍ക്കുക. നല്ലൊരു മണം വരുന്നതുവരെ ഇവ ഒലിവ് ഓയിലില്‍ ഇട്ട് വറുക്കുക. ഇനി ഇതിലേക്ക് അരിഞ്ഞ് വെച്ച വെളുത്തുള്ളി ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മത്തങ്ങ, കാരറ്റ് എന്നിവയുടെ കഷ്ണങ്ങളും വെള്ളവും ഉപ്പും പനിക്കൂര്‍ക്കയും ചേര്‍ക്കുക.
ഇനി പ്രഷര്‍ കുക്കര്‍ മൂടിവെച്ച് മീഡിയം ചൂടില്‍ രണ്ട് വിസില്‍ അടിപ്പിക്കുക. ഇതിനെല്ലാം കൂടി പരമാവധി 15 മിനിറ്റ് എടുക്കും. കുക്കറിന്റെ മൂടി തുറക്കുന്നതിന് മുന്‍പ് കുറച്ചു നേരം തണുക്കാന്‍ വെക്കുക. ഇനി മൂടി തുറന്ന ശേഷം അവ ഒരു ബ്ലെന്‍ഡറിലോ മിക്സിയിലോ നന്നായി അടിച്ചെടുക്കുക. ഇനി ഇത് ഒന്നുകൂടി കുക്കറിലേക്ക് മാറ്റി തിളപ്പിക്കുക. കട്ടി കുറയ്ക്കണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ഇതിലേക്ക് അല്പം ബട്ടര്‍ കൂടി ചേര്‍ക്കാം. സൂപ്പ് തയ്യാർ.
Content Highlights: spiced pumpkin soup recipe for weight loss, Food
Published: 15 Oct 2024, 12:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented