കഞ്ഞിക്കും ചോറിനുമൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാം മുളകിട്ട പാവയ്ക്ക വറുത്തത്

To advertise here,

ചേരുവകൾ

  1. പാവയ്ക്ക- രണ്ട്
  2. ഉപ്പ്- പാകത്തിന്
  3. ഉള്ളി- നാലോ, അഞ്ചോ എണ്ണം
  4. മുളക്പൊടി- ആവശ്യത്തിന്
  5. എണ്ണ- പാകത്തിന്

തയ്യാറാക്കുന്ന വിധം

പാവയ്ക്ക കനം കുറച്ച് അരിഞ്ഞെടുക്കുക. ഇനി ഉപ്പ് പുരട്ടി പത്ത് മിനിറ്റ് വച്ച ശേഷം നന്നായി പിഴിഞ്ഞ് നീര് കളയണം. ഉള്ളി ചതച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ പാവയ്ക്ക വറുത്തെടുക്കാം. ബാക്കിയുള്ള എണ്ണയിൽ തന്നെ ഉള്ളിയും മൊരിച്ചെടുക്കാം. ഇതിലേക്ക് പാകത്തിന് മുളക്പൊടി ചേർത്ത് പച്ചമണം മാറുമ്പോൾ വറുത്തുവച്ച പാവയ്ക്ക ചേർത്തിളക്കാം. തീയണച്ച് ചൂടോടെ ഊണിനൊപ്പം വിളമ്പാം.

Content Highlights:bitter gourd fry without bitterness