മുറുക്കാന്‍ മാത്രമേ വെറ്റില ഉപയോഗിക്കുന്നത് നമ്മള് കേരളീയര്‍ കണ്ടിട്ടുള്ളു അല്ലേ. വെറ്റിലകൊണ്ട് ഭക്ഷണം പാചകംചെയ്യുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കര്‍ണാടകയില്‍ വെറ്റില ഒരു മരുന്നാണ്. മുറുക്കാനും അവരത് ഉപയോഗിക്കുമെങ്കിലും അതില്‍ കവിഞ്ഞൊരു ഉപയോഗം വെറ്റിലക്കുണ്ട്. പനിയോ ജലദോഷമോ വന്നാല്‍ നാല് വെറ്റില പിച്ചിയെടുത്ത് രസം വെക്കും. തൊണ്ടക്കു നല്കാവുന്ന ഏറ്റവും നല്ല മരുന്നാണ് അതെന്നാണ് ആ നാട്ടുകാരുടെ പക്ഷം.
ദഹനം, രോഗപ്രതിരോധം, വായയുടെ ആരോഗ്യം തുടങ്ങി മിതമായ രീതിയില്‍ ദിവസവും ഉപയോഗിച്ചാല്‍ വെറ്റില വളരെ ഉത്തമമായ ഒരു മരുന്നാണ്. വെറ്റില രസം എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
വെറ്റില -3 എണ്ണം
തക്കാളി -1
പച്ചമുളക് -1
കുരുമുളക് -അര ടീസ്പൂണ്‍
ജീരകം -1 സ്പൂണ്‍
പച്ചമല്ലി -1 സ്പൂണ്‍
തുവര പരിപ്പ് -1 സ്പൂണ്‍
വെളുത്തുള്ളി -5 അല്ലി
പുളി -ഒരു നെല്ലിക്ക വലിപ്പത്തില്‍
മഞ്ഞള്‍ പൊടി -കാല് സ്പൂണ്‍
മല്ലിയില
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
നെയ്യ് -2 സ്പൂണ്‍
കടുക് -അര സ്പൂണ്‍
കായം -ഒരു നുള്ള്
ഉണക്കമുളക് -2
തയ്യാറാക്കുന്ന രീതി
തണ്ട് നീക്കം ചെയ്ത വെറ്റില, അരിഞ്ഞ തക്കാളി, പച്ചമുളക്, പുളി, കുരുമുളക്, ജീരകം, പച്ചമല്ലി, തുവര പരിപ്പ്, വെളുത്തുള്ളി എന്നിവക്കൊപ്പം നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ഉപ്പും മഞ്ഞള്‍ പൊടിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് നല്ല മണം വരുന്നത് വരെ തിളപ്പിക്കുക.
ശേഷം, കടുകും, ജീരകവും, ഉണക്കമുളകും, കായവും നെയ്യില്‍ മൂപ്പിച്ച ശേഷം ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. അവസാനമായി മല്ലിയില തൂവി ചട്ടി അടുപ്പില്‍നിന്ന് മാറ്റിവെക്കാം. ആരോഗ്യഗുണങ്ങളുള്ള വെറ്റില രസം തയ്യാര്‍. ഇത് ചൂട് ചോറിനൊപ്പം ഒഴിച്ച് കഴിക്കാം.
Content Highlights: Karnataka style Vettila rasam recipe
Published: 24 May 2025, 11:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented