
പ്രകൃതിദത്തമായ ശീതളപാനീയമാണ് ഇളനീര്‍. മികച്ച ഒരു എനര്‍ജി ഡ്രിങ്കാണിത്. ശുദ്ധമായ പാനീയം. ശരീരത്തിന് തണുപ്പ് നല്‍കാനും ഉണര്‍വ് പകരാനും ഇളനീരിനാകും. മാത്രമല്ല, ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന ഗുണവുമുണ്ട്.
- ഇളനീരില്‍ നിറയെ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, അമിനോ ആസിഡുകള്‍, പഞ്ചസാര എന്നിവയെല്ലാമുണ്ട്.
- 100 മില്ലിലിറ്റര്‍ ഇളനീരില്‍ ഏതാണ്ട് അഞ്ചുശതമാനം പഞ്ചസാരയുണ്ട്. ഗ്ലൂക്കോസും ഫ്രക്ടോസും ഏതാണ്ട് തുല്യ അളവിലുണ്ട്.
- ഇളനീരിലടങ്ങിയ ധാതുലവണങ്ങളുടെ അനുപാതം ഏറെക്കുറെ മനുഷ്യരക്തത്തിലേതിന് സമാനമാണ്.
- നിര്‍ജലീകരണം പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇളനീര്‍.
- കായികാധ്വാനമുള്ള ജോലികള്‍, വര്‍ക്ക്ഔട്ടുകള്‍ എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണിത്.
- ഇളനീരില്‍ കൊളസ്‌ട്രോള്‍ ഒട്ടുമില്ല. തീര്‍ത്തും ഫാറ്റ് ഫ്രീയാണ് ഇളനീര്.
ശ്രദ്ധിക്കേണ്ടത്:
പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളതിനാല്‍ വൃക്കസംബന്ധമായ അസുഖമുള്ളവര്‍ ഇളനീരിന്റെ ഉപയോഗം നിയന്ത്രിക്കണം. പഞ്ചസാര അടങ്ങിയതിനാല്‍ പ്രമേഹരോഗികളും ഇളനീര്‍ കുടിക്കുന്നത് കരുതലോടെ വേണം.
Content Highlights: benefits of tender coconut
Published: 30 Jan 2020, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented