രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞദിവസമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ പുതിനായി ഗംഭീര വിരുന്നാണ് ഒരുക്കിയിരുന്നത്. വിരുന്നില്‍ പുതിനുവേണ്ടി തയ്യാറാക്കിയ വിഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സസ്യാഹാരം മാത്രമുള്ള വിരുന്നായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്.

To advertise here,

Also Read: 'ചിയാ സീഡ് ഇങ്ങനെ കഴിച്ചില്ലെങ്കിൽ നിങ്ങൾക്ക് മുട്ടൻ പണി കിട്ടും'; മുന്നറിയിപ്പുമായി ഡോക്ടർ | വീഡിയോ

ഇന്ത്യയുടെ ഭക്ഷണവൈവിധ്യം എടുത്തുകാണിക്കുന്നതായിരുന്നു വിരുന്ന്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മുരിങ്ങയില ചാറായിരുന്നു വിരുന്നിലെ ആദ്യവിഭവം. പിന്നാലെ കശ്മീരി വിഭവമായ ഗുച്ചി ദൂന്‍ ചട്ട്ണി, ഹൈദരാബാദി വിഭവമായ കാലെ ചനേ കേ ശികാംപുരി കബാബ്, നേപ്പാളില്‍ നിന്നുള്ള ജോല്‍ മോമോസ് എന്നിവയും 'സ്റ്റാര്‍ട്ടര്‍' വിഭവങ്ങളായി വിരുന്നിലുണ്ടായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മെയിന്‍ കോഴ്‌സിലും വെജ് വിഭവങ്ങളാണ് രാഷ്ട്രപതിയുടെ വിരുന്നില്‍ പുതിനുവേണ്ടി ഒരുക്കിയത്. സഫ്രാനി പനീര്‍ റോള്‍, പാലക് മേത്തി മട്ടര്‍ സാഗ്, തന്തൂരി ഭര്‍വാന്‍ ആലൂ, അച്ചാരി ബൈന്‍ഗന്‍, മഞ്ഞ ദാല്‍ തഡ്ക എന്നീ ഉത്തരേന്ത്യന്‍ വിഭവങ്ങളാണ് പ്രധാന വിഭവങ്ങളുടെ മെനുവില്‍ ഉണ്ടായിരുന്നത്. ഇതിനൊപ്പം ഡ്രൈ ഫ്രൂട്ട്-സാഫ്രോണ്‍ പുലാവ്, ലാച്ച പറാത്ത, മഗസ് നാന്‍. സതനാജ് റൊട്ടി, മിസ്സി റൊട്ടി, ബിസ്‌കറ്റി റൊട്ടി എന്നിവയും ഉണ്ടായിരുന്നു.

Don’t Miss: 'ഭായിയുടെ സെറ്റാണെങ്കില്‍ അദ്ദേഹം അവിടെ അടിപൊളി ഭക്ഷണമൊരുക്കും'; സല്‍മാന്‍ ഖാനെ കുറിച്ച് കൊറിയോഗ്രാഫര്‍മാര്‍

മെയിന്‍ കോഴ്‌സിനുശേഷം മധുരവിഭവങ്ങളാണ് പുതിനും സംഘത്തിനും വിളമ്പിയത്. ബദാം ഹല്‍വ, കേസര്‍ പിസ്ത, കുല്‍ഫി, സീസണല്‍ പഴങ്ങള്‍ എന്നിവയും ബംഗാളി മധുരപലഹാരമായ ഗുര്‍ സന്ദേശ്, ദക്ഷിണേന്ത്യന്‍ വിഭവമായ മുറുക്ക് എന്നിവയും വിവധതരം അച്ചാറുകളും സാലഡുകളും ആണ് ഉണ്ടായിരുന്നത്. കുടിക്കാനായി മാതളനാരങ്ങ, ഓറഞ്ച്, കാരറ്റ്, ഇഞ്ചി എന്നിവ ഉള്‍പ്പെട്ട ജ്യൂസാണ് ഉണ്ടായിരുന്നത്. വിരുന്നിന്റെ മാറ്റ് കൂട്ടാനായി സംഗീതവും രാഷ്ട്രപതി ഭവനില്‍ ഉണ്ടായിരുന്നു.