ഴിയോരക്കച്ചവടങ്ങളിലടക്കം സുലഭമായ പാനീയമാണ് കരിമ്പ് ജ്യൂസ്. മനസ്സിന് ഉണർവ്വ് നൽകുന്ന കരിമ്പ് ജ്യൂസിൽ ഇരുമ്പ്, കാത്സ്യം, മഗ്‌നീഷ്യം, ആന്റിഓക്‌സിഡന്റുകൾ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.

To advertise here,

രുചികരമായ ഈ പാനീയത്തിന്റെ ലളിതമായ രുചിക്കൂട്ടിൽ സ്‌ട്രോബറികൂടി ചേർന്നാലോ? സ്‌ട്രോബെറി ചേർത്ത കരിമ്പ് ജ്യൂസ് തയ്യാറാക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ ഫുഡ് വ്‌ളോഗർ രാഹുൽ താക്കൂർ പങ്കുവെച്ച ഒരു വീഡിയോ ക്ലിപ്പിൽ, ഒരു തെരുവ് കച്ചവടക്കാരൻ ഫ്യൂഷൻ പാനീയമായ സ്‌ട്രോബറി കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്നത് കാണാം.

കരിമ്പിന്റെ മധ്യഭാഗത്ത് കുറച്ച് സ്‌ട്രോബെറി വെച്ചതിന് ശേഷം അത് ജ്യൂസറിലേക്കിട്ട് ജ്യൂസ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. 20 മില്യണിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ കണ്ടത്.

ഒട്ടേറെപ്പേർ വീഡിയോക്ക് പ്രതികരണങ്ങളുമായെത്തി. ഇതുവരെ ഇങ്ങനെയൊരു കോംബിനേഷൻ കണ്ടിട്ടില്ലെന്നു പറഞ്ഞുകൊണ്ട് കൗതുകത്തോടെയും ആളുകൾ വീഡിയോക്ക് കമന്റ് കുറിച്ചു.

ഈ പാനീയത്തിന്റെ രുചി അതിശയകരമായിരിക്കുമെന്നും ഇങ്ങനെയൊരു സ്‌ട്രോബെറി ഇതുവരെ രുചിച്ചിട്ടില്ല, ഇപ്പോൾ അത് രുചിക്കണമെന്ന് തോന്നുന്നുവെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.